Thursday, October 1, 2026

എൽപിജി വില വീണ്ടും കൂട്ടി; ഹോട്ടൽ ഭക്ഷണ വില ഉയർന്നേക്കും

 


ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. 19 കിലോഗ്രാം ഭാരമുള്ള വാണിജ്യ സിലിണ്ടറിന് സിലിണ്ടറൊന്നിന് 62.50 രൂപയോളമാണ് വർധിപ്പിച്ചിട്ടുള്ളത്. ഉത്സവ സീസണിന് മുന്നോടിയായി വന്ന ഈ വിലവർധനവ് ഹോട്ടൽ, റെസ്റ്റോറന്റ് ഉടമകൾക്കും ചെറുകിട വ്യാപാരികൾക്കും വലിയ തിരിച്ചടിയാകും. അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കുള്ള 14.2 കിലോഗ്രാം എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ലാതെ തുടരുന്നു എന്നത് സാധാരണക്കാർക്ക് ആശ്വാസകരമാണ്.


പുതിയ നിരക്ക്

ഡല്‍ഹിയില്‍ 19 കിലോഗ്രാം സിലിണ്ടറിന് 62.50 രൂപ വര്‍ദ്ധിച്ച് 2,810 രൂപയായി. സെപ്റ്റംബറില്‍ 2,747.50 രൂപയായിരുന്നു വില. മുംബൈയില്‍ 63 രൂപ വര്‍ധിച്ച് വില 2,764 രൂപയായി. ചെന്നൈയില്‍ 66.50 രൂപ വര്‍ധിച്ച് 2,983 രൂപയിലെത്തി. കൊച്ചിയിൽ സിലിണ്ടർ വില 2,828 രൂപയായി. കോഴിക്കോട്ട് 2,860.5 രൂപയായി ഉയർന്നു. തിരുവനന്തപുരത്ത് 2,849 രൂപയുമാണ് വില.

Post a Comment

Whatsapp Button works on Mobile Device only