Friday, October 30, 2026

മദ്യപിക്കാൻ എത്തുന്നവരുടെ ആധാർ കാർഡ് പരിശോധിച്ച് പ്രായം ഉറപ്പ് വരുത്തണം: നിർദ്ദേശം നൽകി മന്ത്രി

 


മദ്യപിക്കാൻ ആധാർ കാർഡ് നിർബന്ധമോ? മദ്യപിക്കാൻ എത്തുന്നവരുടെ ആധാർ കാർഡ് പരിശോധിച്ച് വയസ് വ്യക്തമായതിന് ശേഷം മാത്രമേ മദ്യം നൽകാൻ പാടുള്ളുവെന്ന കർശന നിർദേശവുമായി എക്സൈസ് മന്ത്രി എം ലിജു രം​ഗത്തെത്തി.


പ്രായപൂർത്തിയാകാത്തവർ ബാറിൽ കയറി മദ്യപിക്കുന്നത് പതിവാകുന്നതോടെയാണ് മന്ത്രി ഈ നിർദ്ദേശം മുന്നോട്ട് വെച്ചത്. ആധാർ കാർഡ് പരിശോധിച്ച് വയസ് വ്യക്തമായതിന് ശേഷം മാത്രമേ മദ്യം നൽകാൻ പാടുള്ളുവെന്ന് സംസ്ഥാനത്തെ ബാറുകൾക്കാണ് മന്ത്രി നിർദ്ദേശം നൽകിയത്.


 23 വയസ്സ് ആണ് മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം. ഇത് കർശനമായി തന്നെ പാലിക്കണം. ഇത് പാലിക്കുന്നതിലുണ്ടായ വീഴ്ചയാണ് നെടുമ്പാശ്ശേരി മിനികൂപ്പ‍ർ വാഹനാപകടത്തിൽ കണ്ടതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 


ബാറുകളിൽ മദ്യപിക്കാൻ എത്തുന്നവരുടെ ആധാർ കാർഡ് പരിശോധിക്കേണ്ടത് ബാർ ലൈസൻസുകാരുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി വ്യക്തമാക്കി.  

Post a Comment

Whatsapp Button works on Mobile Device only