Monday, October 5, 2026

മരണവീട്ടിൽ കൂട്ടം കൂടി നിന്ന് ആളുകൾക്കിടയിലേക്ക് ടാർ ജീപ്പ് നിയന്ത്രണം വിട്ടു ഇടിച്ചു കയറി ഒരാൾ മരിച്ചു



കൊയിലാണ്ടി: മരണവീട്ടിൽ കൂട്ടം കൂടി നിന്ന് ആളുകൾക്കിടയിലേക്ക് ടാർ ജീപ്പ് നിയന്ത്രണം വിട്ടു ഇടിച്ചു കയറി ഒരാൾ മരിച്ചു.മറ്റൊരാൾക്ക് പരിക്കേറ്റു.നടേരി തടോളിതാഴ കിടഞ്ഞിയിൽ രാജൻ (59) ആണ് മരിച്ചത്.കൊയിലാണ്ടി നഗരത്തിലെ ചുമട്ടു തൊഴിലാളിയായ പഴങ്കാവിൽ സുരേന്ദ്രൻ (56) ന് പരിക്കേറ്റു.ഇദ്ദേഹത്തിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ നൽകി. ഞായറാഴ്ച രാവിലെ 7.45 മണിയോടെയാണ് സംഭവം നടന്നത്. നടേരി കാവും വട്ടം മീറങ്ങാട്ട് ബാലകൃഷ്ണൻ നായർ (84)മരിച്ചതിനെ തുടർന്ന് സംസ്കാര ചടങ്ങിന് എത്തിയതായിരുന്നു മരിച്ച രാജൻ ഉൾപ്പെടെയുള്ളവർ. വീടിൻ്റെ ഉമ്മറത്ത് സംസാരിച്ചു നിൽക്കുകയായിരുന്ന ഇവർക്കിടയിലേക്ക് നിയന്ത്രണം വിട്ടു ജീപ്പ് ഇടിച്ചു കയറുകയായിരുന്നു.വീടിൻ്റെ ചുമരിനും വാഹനത്തിനും ഇടയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ രാജനെ ഉടൻതന്നെ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരിച്ചു.

കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ നടത്തി.

പരേതരായ കിടഞ്ഞിയിൽ രാമുണ്ണി നായരുടെയും ചിരുതേയിക്കുട്ടി അമ്മയുടെയും മകനായ രാജൻ ഇലക്ട്രീഷ്യൻ ആണ്. 

ഭാര്യ:ശ്രീജ

മക്കൾ : ഹിമ രാജ(വിദ്യാർത്ഥിനി വടകര മോഡൽ പോളിടെക്നിക്), ഹിദ രാജ (പ്ലസ് ടു വിദ്യാർത്ഥിനികൊയിലാണ്ടി ജി എച്ച് എസ് എസ് )

സഹോദരങ്ങൾ: ദേവിയമ്മ, രാഘവൻ നായർ .

Post a Comment

Whatsapp Button works on Mobile Device only