Wednesday, September 23, 2026

​രാമനാട്ടുകരയിൽ വ്യാജ ഗൂഗിൾ പേ സ്ക്രീൻഷോട്ട് കാണിച്ച് സ്വർണം തട്ടി മുങ്ങിയ നന്മണ്ട സ്വദേശി പ്രതി പിടിയിൽ

 



​രാമനാട്ടുകര: വ്യാജ ഗൂഗിൾ പേ സ്ക്രീൻഷോട്ട് കാണിച്ച് ജ്വല്ലറിയിൽ നിന്ന് സ്വർണ ബ്രേസ്‌ലെറ്റുമായി കടന്നുകളഞ്ഞ യുവാവിനെ പോലീസ് പിടികൂടി. കോഴിക്കോട് നന്മണ്ട സ്വദേശി സബിത്ത് (29) ആണ് ഫറോക്ക് പോലീസിന്റെയും സ്പെഷ്യൽ സ്‌ക്വാഡിന്റെയും പിടിയിലായത്.

​രാമനാട്ടുകരയിൽ പ്രവർത്തിക്കുന്ന കിസ്മത്ത് ജ്വല്ലറിയിൽ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. 1.2 ഗ്രാം തൂക്കം വരുന്ന സ്വർണ ബ്രേസ്‌ലെറ്റ് വാങ്ങിയ ശേഷം, പണം ഗൂഗിൾ പേ വഴി അയച്ചതായി വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് പ്രതി ബ്രേസ്‌ലെറ്റുമായി കടന്നുകളയുകയായിരുന്നു.

​തട്ടിപ്പിന് ശേഷം പോലീസിന്റെ കണ്ണ് വെട്ടിക്കാനായി പ്രതി കോഴിക്കോട്, ഇടുക്കി എന്നിവിടങ്ങളിൽ മാറിമാറി താമസിച്ച് വരികയായിരുന്നു. തുടർന്ന് നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും സൈബർ സെല്ലിന്റെ സഹായത്തോടെ ഫോൺ നമ്പർ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. സംസ്ഥാനത്തെ മറ്റ് പോലീസ് സ്റ്റേഷൻ പരിധികളിൽ ഇത്തരത്തിൽ സമാനമായ രീതിയിലുള്ള മോഷണം നടന്നിട്ടുണ്ടോ എന്നും പോലീസ് പരിശോധിച്ചിരുന്നു. ഈ അന്വേഷണങ്ങൾക്കൊടുവിലാണ് പ്രതിയെക്കുറിച്ച് കൃത്യമായ സൂചന ലഭിക്കുകയും പിടികൂടുകയും ചെയ്തത്.

​അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഫറോക്ക് എസ്.ഐമാരായ മിഥുൻ, പി.സി. സുജിത്ത്, എസ്. ഷാജി, സി.പി.ഒമാരായ അഷീദ്, യശ്വന്ത്, സൈബർ സെല്ലിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ശൈലേഷ്, ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണറുടെ കീഴിലുള്ള സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ അരുൺകുമാർ മാത്തറ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഐ.ടി. വിനോദ്, സനീഷ് പന്തീരാങ്കാവ്, അനൂജ് വളയനാട്, സിവിൽ പോലീസ് ഓഫീസർമാരായ സുബീഷ് വേങ്ങേരി, അഖിൽ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.

Post a Comment

Whatsapp Button works on Mobile Device only