കൊല്ലം: ചവറ ഗുഹാനന്ദപുരം സ്കൂളിൽ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി ഉയർത്തിയ നീ പോടാ പൂക്കി മോനെ, ഇനിയും വേണോ വിസ്മയം എന്ന പോസ്റ്ററിനെതിരേ പൊലീസിൽ പരാതി നൽകി കെഎസ്‌യു. കെഎസ്‌യു കൊല്ലം ജില്ലാ പ്രസിഡന്‍റ് അൻവർ സുൽഫിക്കറാണ് കൊല്ലം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
മുഖ‍്യമന്ത്രിയുടെ സൽപേരിന് ഭംഗം വരുത്താനും അപമാനിക്കാനും ലക്ഷ‍്യമിട്ടാണ് എസ്എഫ്ഐ ഇത്തരം അധിക്ഷേപരമായ പോസ്റ്റർ ഉയർത്തിയതെന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്.
ഇതിനു പിന്നിലുള്ളവർക്കെതിരേ കർശന നിയമനടപടി സ്വീകരിക്കണമെന്നാണ് കെഎസ്‌യു നേതാവിന്‍റെ ആവശ‍്യം. എന്നാൽ ജെൻ സി വളരെ പോസിറ്റീവായി ഉപയോഗിക്കുന്ന വാക്കാണ് പൂക്കിയെന്നും അതൊരു മോശം വാക്കല്ലെന്നും കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് ചിന്ത ജെറോം ന‍്യായീകരിച്ചിരുന്നു. സ്കൂളിൽ നടന്ന തെരഞ്ഞെടുപ്പ് വിജയത്തിന്‍റെ ഭാഗമായുള്ള സാധാരണ പ്രതികരണം മാത്രമാണ് ആ പോസ്റ്റിലൂടെ ഉണ്ടായതെന്നും അവർ പറഞ്ഞിരുന്നു.

Post a Comment