Tuesday, September 8, 2026

പന്നൂരിൽ ബൈക്കപകടം; പൂനൂർ സ്വദേശി മരിച്ചു


എളേറ്റിൽ വട്ടോളി :കിഴക്കോത്ത് പന്നൂരിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ പൂനൂർ സ്വദേശി മരിച്ചു. പൂനൂർ വള്ളിൽ വയൽ, ചാലിൽ പുറായിൽ പ്രകാശൻ (58) ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ പന്നൂർ - നരിക്കുനി റോഡിലായിരുന്നു അപകടം.


നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് പ്രകാശന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഉടൻതന്നെ നാട്ടുകാർ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർ നടപടികൾക്കായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.


അച്ചൻ: അപ്പുകുട്ടി (Late)

അമ്മ: യശോദ

ഭാര്യ:സുനിത

മക്കൾ ::അനന്തു, ആരോമൽ, സായിമ

മരുമക്കൾ : അഖിൻ,ഹണിമ

സഹോദരങ്ങൾ:കോമള,വനജ,സജീവൻ,സന്തോഷ്

ശവസംസ്ക്കാരം 7.30 ന് കോരങ്ങാട് സ്മശാനത്തിൽ.



Post a Comment

Whatsapp Button works on Mobile Device only