ബാലുശ്ശേരി :സെപ്റ്റംബർ 5 ദേശീയ അധ്യാപക ദിനത്തിൽ മുഴുവൻ അധ്യാപകർക്കും ആശംസകൾ നേർന്നുകൊണ്ട് കോക്കല്ലൂർ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്‌കൂളിലെ ഹയർ സെക്കൻ്ററി വിഭാഗം സ്കൗട്ട് ട്രൂപ്പ് വിദ്യാലയത്തിന് സ്‌നേഹസമ്മാനങ്ങൾ സമർപ്പിച്ചു. പ്രിൻസിപ്പൽ എൻ.എം. നിഷ സ്കൗട്ട് ശ്രീദേവിൽ നിന്ന് സ്‌കൂളിനുള്ള സ്‌നേഹസമ്മാനങ്ങൾ ഏറ്റുവാങ്ങി.
പി.ടി.എ പ്രസിഡൻ്റ് അജീഷ് ബക്കീത്ത, ജി.വിനിൽ കുമാർ, സ്കൗട്ട് മാസ്റ്റർ മുഹമ്മദ് സി അച്ചിയത്ത്, പ്ലസ് വൺ, പ്ലസ്‌ടു സ്കൗട്ടുകൾ എന്നിവർ അധ്യാപകദിന പ്രത്യേക പരിപാടിയിൽ പങ്കെടുത്തു. അധ്യാപനം എന്ന ശ്രേഷ്ഠ സേവനത്തിൻ്റെ മഹത്വം ഉൾക്കൊളളുന്ന മഹദ് വചനങ്ങൾ ആലേഖനം ചെയ്ത ഫ്രെയിം ചെയ്ത ഫോട്ടോകളാണ് സ്‌കൂൾ ഓഫീസിനടുത്ത് പ്രദർശിപ്പിക്കുന്നതിനായി സ്കൗട്ടുകൾ സ്‌നേഹസമ്മാനങ്ങളായി സമർപ്പിച്ചത്.

Post a Comment