Monday, September 28, 2026

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ സെക്യൂരിറ്റി ഗാർഡ് നിയമനം: വാക്ക്-ഇൻ-ഇന്റർവ്യൂ ഒക്ടോബർ 6-ന്

 


കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹോസ്പിറ്റൽ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ (എച്ച്.ഡി.എസ്) കീഴിൽ സെക്യൂരിറ്റി ഗാർഡ് തസ്തികകളിലെ ഒഴിവുകളിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.

പ്രധാന വിവരങ്ങൾ:

യോഗ്യത: സായുധ സേന, അർധസൈനിക സേന, സംസ്ഥാന സേനകൾ എന്നിവയിൽ നിന്ന് വിരമിച്ചവർക്ക് പങ്കെടുക്കാം. ഉദ്യോഗാർത്ഥികൾ നല്ല ആരോഗ്യവും സുരക്ഷാ ജോലികൾ നിർവഹിക്കുന്നതിനുള്ള ശാരീരിക ക്ഷമതയും ഉള്ളവരായിരിക്കണം.

 പ്രായപരിധി: 62 വയസ്സ് വരെ.

വേതനം: ദിവസ വേതനം 755 രൂപ. യൂണിഫോം അലവൻസ്, വേതനത്തോടുകൂടിയ പ്രതിവാര അവധി, ഉത്സവ അവധികൾ എന്നിവ ലഭിക്കുന്നതാണ്. ആശുപത്രിയിലെ ഡ്യൂട്ടി ക്രമീകരണമനുസരിച്ച് ഷിഫ്റ്റുകളിലാണ് ജോലി ചെയ്യേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഉടൻ നിയമനം ലഭിക്കും.

 ഇന്റർവ്യൂ തീയതിയും സമയവും: താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2026 ഒക്ടോബർ 6-ന് രാവിലെ 10 മണിക്ക് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ എച്ച്.ഡി.എസ്. ഓഫീസിൽ എല്ലാ അസ്സൽ രേഖകളും സഹിതം ഹാജരാകേണ്ടതാണ്.

Post a Comment

Whatsapp Button works on Mobile Device only