Wednesday, August 26, 2026

എളേറ്റിൽ വട്ടോളിയിൽ റോഡ് സൈഡിൽ കഞ്ചാവ് ചെടി കണ്ടെത്തി

 


എളേറ്റിൽ വട്ടോളി പൂനൂർ റോഡിൽ മരമില്ലിന് സമീപം റോഡ് സൈഡിൽ വളർന്ന കഞ്ചാവ് ചെടി എക്സൈസ് സംഘം കണ്ടെത്തി. എളേറ്റിൽ വട്ടോളി ഭാഗത്ത് നടത്തിയ പട്രോളിംഗിനിടെയാണ് റോഡരികിൽ തഴച്ചുവളർന്ന നിലയിൽ കഞ്ചാവ് ചെടി ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. നേരത്തെ ബസ്ബിസ്റ്റാന്റിനടുത്തുള്ള ബിൽഡിംഗിന് മുകളിൽ നിന്നും കഞ്ചാവ് ചെടി കണ്ടെത്തിയിരുന്നു.


ഏകദേശം അഞ്ചടിയോളം ഉയരമുള്ള ചെടിയാണ് കണ്ടെടുത്തത്. ലഹരിമരുന്ന് സംഘങ്ങൾ ബോധപൂർവം നട്ടുപിടിപ്പിച്ചതാണോ, അതോ വഴിപോക്കർ ഉപേക്ഷിച്ച കഞ്ചാവ് വിത്തിൽ നിന്ന് സ്വാഭാവികമായി മുളച്ചുപൊന്തിയതാണോ എന്ന കാര്യത്തിൽ എക്സൈസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


​പ്രദേശത്ത് ലഹരിവിൽപനയോ, ഉപയോഗമോ നടക്കുന്നുണ്ടോ എന്നതിനെക്കുറിച്ച് പരിശോധന ശക്തമാക്കുമെന്ന് താമരശ്ശേരി എക്സൈസ് അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Post a Comment

Whatsapp Button works on Mobile Device only