Saturday, August 22, 2026

ഓണം:കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണവും സൗജന്യ പാർക്കിങ് സൗകര്യങ്ങളും

 


ഓണാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് നഗരത്തിൽ ഗതാഗതം സുഗമമാക്കുന്നതിനും ജനങ്ങളുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിനുമായി പ്രത്യേക ഗതാഗത നിയന്ത്രണങ്ങളും പാർക്കിങ് ക്രമീകരണങ്ങളും ഏർപ്പെടുത്തി.


കിഡ്സൺ കോർണർ ജംഗ്ഷൻ (100 ഇരുചക്രവാഹനങ്ങൾ), ലയൺസ് പാർക്ക് ബീച്ച് (200 കാറുകൾ), ടാഗോർ സെന്റിനറി ഹാൾ ഗ്രൗണ്ട് (100 കാറുകൾ), പാവമണി റോഡിലെ പബ്ലിക് ഹെൽത്ത് ലാബിന് പിന്നിലെ ഗ്രൗണ്ട് (20 കാറുകൾ, 50 ഇരുചക്രവാഹനങ്ങൾ), കല്ലുത്താൻകടവ് ന്യൂ വെജിറ്റബിൾ മാർക്കറ്റ് (100-ലധികം കാറുകൾ), പോർട്ട് ബംഗ്ലാവ് ബീച്ച് (30 കാറുകൾ), ഭട്ട് റോഡ് ബീച്ചിൽ ഉദയം ഹോമിന് സമീപമുള്ള ഗ്രൗണ്ട് (200-ലധികം കാറുകൾ), സൗത്ത് ബീച്ചിൽ പാരഗൺ ഹോട്ടലിന് സമീപമുള്ള എക്സിബിഷൻ ഗ്രൗണ്ട് (200-ലധികം കാറുകൾ), ലയൺസ് പാർക്കിന് എതിർവശത്തെ ഇൻഡസ് ഗോ സ്ഥലം (100-ലധികം കാറുകൾ), സൗത്ത് ബീച്ചിൽ സീ ക്വീൻ ഹോട്ടലിന് സമീപമുള്ള മാർക്കറ്റ്‌ഫെഡ് ഗ്രൗണ്ട് (60-ലധികം കാറുകൾ), അരയിടത്തുപാലം അബേറ്റ് ഐ ഹോസ്പിറ്റലിന് സമീപം (200 കാറുകൾ), ഫ്ലൈ ഓവറിന് താഴെ (50 കാറുകൾ), പാവമണി റോഡിൽ സൈലം എതിർവശം (200 കാറുകൾ), മുതലക്കുളം ത്രിവേണി സമീപം (60-ലധികം കാറുകൾ), മൊയ്തീൻ പള്ളി (20-ലധികം കാറുകൾ), എം.എം. അലി റോഡ് (60-ലധികം കാറുകൾ), ആനിഹാൾ റോഡ് ജയലക്ഷ്മി ഗ്രൗണ്ട് (50-ലധികം കാറുകൾ), ബഷീർ റോഡ് (20-ലധികം കാറുകൾ), ഓയിറ്റി റോഡ് (75-ലധികം കാറുകൾ), കണ്ണൂർ റോഡ് ഫിഷ് മാർക്കറ്റിന് സമീപം (50-ലധികം കാറുകൾ), കോംട്രസ്റ്റ് ഗ്രൗണ്ട് (50-ലധികം കാറുകൾ), കെ.എസ്.ആർ.ടി.സി. (150 കാറുകൾ), വ്യാപാരഭവൻ മാവൂർ റോഡ് ജംഗ്ഷൻ (100-ലധികം കാറുകൾ), മലബാർ ഗോൾഡിന് സമീപം (100-ലധികം കാറുകൾ), സി.എസ്.ഐ. എച്ച്.എസ്.എസ്. ഗ്രൗണ്ട് (200-ലധികം കാറുകൾ), ഇംഗ്ലീഷ് ചർച്ച് ഗ്രൗണ്ട് (200-ലധികം കാറുകൾ) എന്നിവിടങ്ങളിലാണ് സൗജന്യ പാർക്കിങ് സൗകര്യം ഒരുക്കിയിരിക്കുന്നത്.


ഓണാവധി ദിവസങ്ങളിൽ മാവൂർ റോഡിൽ അരയിടത്തുപാലം മുതൽ കോട്ടൂളി വരെയുള്ള എല്ലാ യു-ടേണുകളും അടച്ചിടും. വലിയ വാഹനങ്ങൾ വെങ്ങളം ജംഗ്ഷൻ, വെങ്ങാലി, വെസ്റ്റ്ഹിൽ ചുങ്കം, മീഞ്ചന്ത ജംഗ്ഷൻ, രാമനാട്ടുകര ജംഗ്ഷൻ എന്നിവിടങ്ങളിൽ നിന്ന് വഴിതിരിച്ചുവിടും.


സൗത്ത് ബീച്ച് മുതൽ ഗാന്ധി റോഡ് ജംഗ്ഷൻ വരെയുള്ള റോഡരികിലെ പാർക്കിങ് പൂർണമായും നിരോധിച്ചിട്ടുണ്ട്. സീ ക്വീൻ ഹോട്ടൽ മുതൽ ഗാന്ധി റോഡ് ജംഗ്ഷൻ വരെയുള്ള റോഡിൽ വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല.

Post a Comment

Whatsapp Button works on Mobile Device only