കോഴിക്കോട് പുഷ്പ ജംഗ്ഷന് സമീപം ഫ്രാൻസിസ് റോഡ് ഓവർ ഫ്രിഡ്ജിന് താഴെ സ്വകാര്യബസ് പാലത്തിൻ്റെ അടിഭാഗത്ത് ഇടിച്ച് കയറി. മെഡിക്കൽ കോളേജ് കരുവൻ തുരുത്തി റൂട്ടിലോടുന്ന സ്വകാര്യബസാണ് അപകടത്തിൽ പെട്ടത്. മറ്റൊരു ബസുമായി മത്സര ഓട്ടം നടത്തിയതാണ് അപകടത്തിന് കാരണമെന്ന് യാത്രക്കാർ പറഞ്ഞു. ഫ്രാൻസിസ് റോഡ്ഓവർ ബ്രിഡ്ജിന് താഴെയുള്ള വീതി കുറഞ്ഞ റോഡിലൂടെ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് അതിവേഗതയിൽ എത്തിയ ബസ് പെട്ടെന്ന് നിയന്ത്രണം വിട്ട് ഓവർ ബ്രിഡ്ജിന്റെ താഴെയുള്ള കോൺക്രീറ്റ് ഭീമിൽ ഇടിച്ച് കയറുകയായിരുന്നു. അപകടത്തിൽ ബസിന്റെ മുൻവശം പൂർണമായും തകർന്നു. അപകടം സംഭവിക്കുന്ന സമയത്ത് സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി യാത്രക്കാർ ബസിൽ ഉണ്ടായിരുന്നെങ്കിലും ആർക്കും കാര്യമായ പരിക്കില്ല.

Post a Comment