പൂനൂർ: ചിത്രകാരനും ചലിക്കുന്ന ശിൽപകലാരൂപങ്ങളുടെ നിർമ്മാതാവും ഇയ്യാട് എം.ഐ.യു.പി. സ്കൂളിലെ റിട്ടയേർഡ് അധ്യാപകനുമായ മാനാംകുന്നുമ്മൽ കെ.പി. കേശവൻ മാസ്റ്റർ (85) അന്തരിച്ചു.
അധ്യാപനരംഗത്തോടൊപ്പം കലാരംഗത്തും സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം തനതായ ശൈലിയിലുള്ള ശിൽപകലാരൂപങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു. കലാസ്നേഹികൾക്കും വിദ്യാർത്ഥികൾക്കും പ്രചോദനമായ നിരവധി സൃഷ്ടികൾ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്.
മൃതദേഹം പൂനൂർ എസ്.ബി.ഐ. ബാങ്കിന് സമീപമുള്ള മകൾ റീനയുടെ വസതിയായ മൈലക്കാട്ടുകണ്ടി യിൽ പൊതുദർശനത്തിന് വെച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം എം.എം. പറമ്പിലെ വീട്ടുവളപ്പിൽ നടക്കും.
ഭാര്യ: സത്യഭാമ.
മക്കൾ: റീന, ബീന, ഷൈന, നൈന.
മരുമക്കൾ: സദാനന്ദൻ (താമരശ്ശേരി), രമേശൻ (നാറാത്ത്), അജി (രാമനാട്ടുകര), രവീന്ദ്രൻ (തിരുവമ്പാടി).
സഹോദരങ്ങൾ: ജാനു, സരോജിനി, ഭാസ്കരൻ, ചന്ദ്രൻ, കാർത്തി. പരേതരായ ദേവകി, കൃഷ്ണൻ.

Post a Comment