Thursday, July 23, 2026

​വി. എസ്. അനുസ്മരണ പൊതുയോഗവും പ്രകടനവും സംഘടിപ്പിച്ചു


​സി.പി.ഐ (എം) താമരശ്ശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്തരിച്ച മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് സഖാവ് വി. എസ്. അച്യുതാനന്ദൻ അനുസ്മരണവും പൊതുയോഗവും ഉണ്ണികുളത്ത് വെച്ച് നടന്നു.

​സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പി. എ. മുഹമ്മദ് റിയാസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. വി. എസിന്റെ പോരാട്ടവീര്യവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അദ്ദേഹം നൽകിയ സംഭാവനകളും യോഗത്തിൽ അനുസ്മരിച്ചു..

​ചടങ്ങിൽ ആർ. പി. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. ടി. കെ. സുധീർ കുമാർ സ്വാഗതം ആശംസിച്ചു. ഏരിയ സെക്രട്ടറി കെ ബാബു, എ. കെ. ഗോപാലൻ തുടങ്ങിയവർ സംസാരിച്ചു. എൻ. വി. രാജൻ നന്ദി രേഖപ്പെടുത്തി.

​സമ്മേളനത്തിന് മുന്നോടിയായി പാർട്ടി പ്രവർത്തകരും ഏരിയ നേതാക്കളും പങ്കെടുത്ത പ്രകടനവും ഉണ്ണികുളത്ത് സംഘടിപ്പിച്ചു. നിരവധി പാർട്ടി പ്രവർത്തകർ അനുസ്മരണ പരിപാടിയിൽ പങ്കെടുത്തു.




Post a Comment

Whatsapp Button works on Mobile Device only