Wednesday, July 8, 2026

കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ വട്ടോളി ബസാറിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്



ബാലുശ്ശേരി: കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാത വട്ടോളി ബസാറിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം. അകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ കാറും ഗുഡ്സ് വാനും നേർക്കുനേർ കൂട്ടിയിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളുടെയം, മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്.


താമരശ്ശേരി ഭാഗത്തുനിന്ന് വരികയായിരുന്ന കാറും ബാലുശ്ശേരി ഭാഗത്തുനിന്ന് വരികയായിരുന്ന ഗുഡ്‌സ് വാനുമാണ് അപകടത്തിൽപ്പെട്ടത്. സമീപത്ത് ലോകകപ്പ് ഫുട്ബോൾ മത്സരം തത്സമയം കണ്ടുകൊണ്ടിരുന്ന യുവാക്കളാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ ഉടൻ തന്നെ യുവാക്കൾ തൊട്ടടുത്തുള്ള വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.


Post a Comment

Whatsapp Button works on Mobile Device only