Wednesday, July 29, 2026

താമരശ്ശേരി പെരുമ്പള്ളിയിൽ സ്കൂട്ടറിന് പിന്നിൽ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് രണ്ട് പേർക്ക് പരിക്ക്


താമരശ്ശേരി പെരുമ്പള്ളിയിൽ റോഡരികിൽ നിർത്തിയിട്ട സ്കൂട്ടറിന് പിന്നിൽ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. സ്കൂട്ടർ യാത്രികരായ അടിവാരം സ്വദേശി ഉമ്മുസൽവ, സാജിത എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 


ഉമ്മുസൽവയുടെ പരിക്ക് ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സക്ക് ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സുൽത്താൻ ബത്തേരിയിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി പ്രിയദർശനി ബസ്സാണ് അപകടത്തിൽപ്പെട്ടത്.ബസ്സിൻ്റെ ടയർ തിരിഞു പോകുകയും, പിന്നീട് നിവർത്താൻ സാധിക്കാതെ വന്നതുമാണ് അപകടത്തിന് കാരണമായത്.

Post a Comment

Whatsapp Button works on Mobile Device only