ട്രാഫിക് ഉപദേശക സമിതി യോഗ തീരുമാനങ്ങൾ, നിയന്ത്രണങ്ങൾ ജൂലൈ 15 നുള്ളിൽ നടപ്പിലാക്കും 2026 ജൂലൈ 3 ന് പഞ്ചായത്ത് ഹാളിൽ വച്ച് നടന്ന ട്രാഫിക് ഉപദേശക സമിതി യോഗത്തിൽ ടൗണിലെ ഗതാഗത പരിഷ്കരണങ്ങളുമായി ബന്ധപ്പെട്ട് പ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടു.
തീരുമാനങ്ങൾ താഴെ പറയുന്നവയാണ്:
ജൂബിലി റോഡ്: ജൂബിലി റോഡിൽ നിന്നും സംസ്ഥാന പാതയിലേക്ക് 'NO Entry' ബോർഡ് വെക്കാൻ തീരുമാനിച്ചു.
പഞ്ചായത്ത് റോഡ്: രാവിലെ 8:30 AM മുതൽ 10:00 AM വരെയും വൈകുന്നേരം 3:30 മുതൽ 5:00 മണി വരെ ആ സമയങ്ങളിൽ കോർട്ട് റോഡിൽ നിന്നും സംസ്ഥാന പാതയിലേക്ക് ഈ റോഡിൽ 'No Entry' ആയിരിക്കും.
വ്യാപാരികളുടെ ശ്രദ്ധയ്ക്ക്: വ്യാപാര സ്ഥാപനങ്ങൾക്ക് മുൻപിൽ സമയനിഷ്ഠ
പാലിക്കാതെ വെക്കുന്ന വാഹനങ്ങളെ നിരീക്ഷിച്ച്, വ്യാപാരികൾ അത് നോട്ട് ചെയ്ത് വാഹന നമ്പർ പോലീസിനെ അറിയിക്കാൻ തീരുമാനിച്ചു.
നോ പാർക്കിംഗ് ബോർഡുകൾ: കക്കാട് B.Ed College റോഡ്, OLD EMS, പൈതൊത്ത്, ചെമ്പ്ര, പെട്രോൾ പമ്പ് റോഡ് (ആലോക്കൂട്ടം റോഡ്) എന്നീ റോഡ് ജംഗ്ഷനുകളിൽ No പാർക്കിംഗ് Board' വെക്കാൻ തീരുമാനിച്ചു.
ബസ് സ്റ്റോപ്പ്, ജീപ്പ് സ്റ്റാൻഡ് മാറ്റം: മേപ്പയൂർ റോഡ് ജംഗ്ഷനിൽ ബേക്കറിക്ക്
സമീപമുള്ള ബസ് സ്റ്റോപ്പ് മുൻപ് തീരുമാനിച്ച പ്രകാരം AFC Shop-ന് മുൻപിലേക്കും, ജീപ്പ് സ്റ്റാൻഡ് ലൂണാർ ടൂറിസ്റ്റിന് മുൻപിലേക്കും മാറ്റാൻ തീരുമാനിച്ചു. ജൂലൈ 15 നുള്ളിൽ ആയത് നടപ്പിലാക്കാൻ തീരുമാനിച്ചു.

Post a Comment