Tuesday, July 21, 2026

പവര്‍കട്ട് അര മണിക്കൂറല്ലേ ഉള്ളൂ, കാത്തിരിക്കാമായിരുന്നല്ലോ! മൊബൈല്‍ വെട്ടത്തിൽ മുറിവ് തുന്നിക്കെട്ടിയതിൽ ആരോഗ്യമന്ത്രി


തിരുവനന്തപുരം: പാലോട് സിഎച്ച്‌സിയില്‍ മുറിവേറ്റ് വന്ന രോഗിയെ ചികിത്സിക്കുന്നതില്‍ വീഴ്ച സംഭവിച്ചെന്ന പരാതിയില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരന്‍. രോഗിയുടെ മുറിവ് വെച്ചുകെട്ടിയത് മൊബൈല്‍ ഫോണിലെ വെളിച്ചത്തിലാണെന്ന പരാതി പരിശോധിക്കുമെന്നും ഡിഎച്ച്എസിനോട് അന്വേഷിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.


നിലവിലെ സാഹചര്യത്തിൽ പവൻകട്ട് വേണ്ടിവന്നു. അത് വൈദ്യുതി മന്ത്രി തന്നെ സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം കൊണ്ട് ആശുപത്രിയിലെ കാര്യങ്ങള്‍ മുടങ്ങാന്‍ പാടില്ല. പവര്‍ക്കട്ട് അര മണിക്കൂറല്ലേ ഉള്ളൂ. പവര്‍കട്ടുണ്ടെങ്കില്‍ സര്‍ജറി നടത്തരുതായിരുന്നു. കറന്‍റ് വന്ന ശേഷം നടത്താമല്ലോ. ആശുപത്രിയില്‍ ജനറേറ്റര്‍ വര്‍ക്ക് ചെയ്യുന്നില്ല എന്നത് നേരത്തെ ശ്രദ്ധിക്കേണ്ടതായിരുന്നുവെന്നും മന്ത്രി പ്രതികരിച്ചു.


തിങ്കളാഴ്ച രാവിലെയാണ് സംഭവം. ആശുപത്രിയില്‍ കറന്‍റ് ഇല്ലാത്തതിനാൽ മൊബൈല്‍ വെളിച്ചത്തില്‍ ചികിത്സ നടത്തുകയായിരുന്നെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. വിതുര സ്വദേശി മുറിവ് വെച്ചുകെട്ടാനാണ് സിഎച്ച്‌സിയില്‍ എത്തിയത്.

Post a Comment

Whatsapp Button works on Mobile Device only