Tuesday, July 14, 2026

ഓണവിപണിക്കായി സപ്ലൈകോയ്ക്ക് 253 കോടി രൂപ; ഇത്തവണയും ഓണക്കിറ്റ്!


ഓണവിപണി നടത്തിപ്പിനായി സപ്ലൈകോയ്ക്ക് 253 കോടി രൂപ അടിയന്തരമായി അനുവദിച്ച് സംസ്ഥാന സർക്കാർ. ഓണവിപണിക്കായി 200 കോടി രൂപയും എഎവൈ (മഞ്ഞ കാർഡ്) വിഭാഗത്തിന് ഓണക്കിറ്റ് വിതരണം ചെയ്യാൻ 53 കോടിയുമാണ് അനുവദിച്ചത്.


ഭക്ഷ്യ- സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബിന്‍റെ അഭ്യര്‍ഥനപ്രകാരം മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ സർക്കാർ ഇത്രയും തുക അനുവദിച്ചിരുന്നില്ലെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു.

Post a Comment

Whatsapp Button works on Mobile Device only