വൈദ്യുതി വിതരണത്തിലെ പ്രതിസന്ധിക്കെതിരെ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ബാലുശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലുശ്ശേരി കെഎസ്ഇബി ഓഫീസിലേക്ക് യുവജന മാർച്ച് സംഘടിപ്പിച്ചു. "യുഡിഎഫ് ഇന്ദിരാ കട്ട് കേരളത്തിന് വേണ്ട, വൈദ്യുതി വിതരണം സർക്കാർ സമ്പൂർണ്ണ പരാജയം" എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിഷേധം.
കേരളത്തിൽ നീണ്ട പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം പവർകട്ട് ഏർപ്പെടുത്തിയ ജനദ്രോഹ നടപടിക്കെതിരെയാണ് മാർച്ച് സംഘടിപ്പിച്ചതെന്ന് നേതാക്കൾ പറഞ്ഞു.
മാർച്ച് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ്. എസ്. അതുൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അതുൽ പ്രസിൻ അധ്യക്ഷത വഹിച്ചു. കെ. ജി. അരുൺ, എസ്. ബി. അക്ഷയ്, എ. വി. വിഷ്ണു, വി. എം. അഖിൽ, കെ. സി. അനൂപ് എന്നിവർ സംസാരിച്ചു.
ബ്ലോക്ക് ജോയിന്റ് സെക്രട്ടറി കെ. അതിത്ത് സ്വാഗതവും മേഖല സെക്രട്ടറി രാഹുൽ റാം നന്ദിയും രേഖപ്പെടുത്തി. പ്രതിഷേധ മാർച്ചിൽ ബ്ലോക്കിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുത്തു.

Post a Comment