Wednesday, July 8, 2026

പ്ലസ് വൺ കുട്ടികൾക്ക് ഹൃദ്യമായ വരവേൽല്പൊരുക്കി കോക്കല്ലൂർ സർക്കാർ വിദ്യാലയം

 


പുതുതായി സ്‌കൂളിലേക്കെത്തിയ പ്ലസ് വൺ കുട്ടികൾക്ക് കോക്കല്ലൂർ സർക്കാർ വിദ്യാലയം ഹൃദ്യമായ വരവേല്പ് ഒരുക്കി. "ജി.എച്ച്.എസ്.എസ് കോക്കല്ലൂർ പ്ലസ് വൺ വരവേല്പ് 2026"എന്ന് രേഖപ്പെടുത്തിയ പ്ലക്കാർഡുകൾ പ്ലസ്‌ടു കുട്ടികൾ പ്ലസ് വൺ കുട്ടികൾക്ക് 

കൈമാറിക്കൊണ്ട് വരവേല്പ് പരിപാടി ആരംഭിച്ചു. തുടർന്ന് "അക്ഷര ലോകത്താഴക്കടലിൽ മുത്തിനു വന്നവരേ...." എന്നു തുടങ്ങുന്ന വരവേല്പ് ഗാനാലാപനവും നൃത്താവിഷ്ക്കാരവും നടന്നു.

"ഇനീസിയോ 2026" എന്നു പേരിട്ട വരവേല്പ് പരിപാടി ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഇസ്മയിൽ കുറുമ്പൊയിൽ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ല പഞ്ചായത്ത് മെമ്പർ പി.കെ.ബാബു, ഗ്രാമ പഞ്ചായത്ത് മെമ്പർ സി.കെ.രാജീവൻ ,

ഹെഡ്മാസ്റ്റർ 

കെ.എം. മണി, പി.ടി.എ വൈസ് പ്രസിഡൻ്റുമാരായ എ.പി. പ്രകാശൻ, 

വി.എസ്. സുമേഷ്, മുഖ്യാതിഥിയായി എത്തിയ ഫോക്‌ലോർ അവാർഡ് ജേതാവും നാടൻപാട്ട് കലാകാരനുമായ മജീഷ് കാരയാട് എന്നിവർ വരവേല്പ് സന്ദേശം നൽകി. 

പി. ടി. എ പ്രസിഡൻ്റ് അജീഷ് ബക്കീത്ത അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ എൻ.എം.നിഷ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി 

പി.ഷിംജിദ നന്ദിയും പറഞ്ഞു.

മജീഷ് കാരയാടും രജീഷ് കുറ്റ്യാടിയും "പാട്ടോളം" നാടൻപാട്ട് അവതരണം നടത്തി. കുട്ടികളുടെ കലാപരിപാടികളും ലഘുഭക്ഷണവും ഹൃദ്യമായി. മനോജ് മൈഥിലി പ്ലസ് വൺ കുട്ടികളുടെ രക്ഷിതാക്കൾക്ക് "മക്കളെ അറിയാൻ" സെഷൻ എടുത്തു. ഹയർ സെക്കൻ്ററി വിഭാഗം സ്കൗട്ട് ട്രൂപ്പ് 

" ലഹരിക്കെതിരെ അണിചേരാം" എന്ന പേരിലും എൻ.എസ്.എസ് യൂണിറ്റ് "അരുത് ലഹരി" എന്ന പേരിലും തൂഫാൻ പദ്ധതിയുടെ ഭാഗമായി ലഹരി വിരുദ്ധ ബോധവൽക്കരണ ഡിസ്പ്ലേയും ഒരുക്കി.

Post a Comment

Whatsapp Button works on Mobile Device only