കോഴിക്കോട്: ഗവൺമെന്റ് ഐ.ടി.ഐ കോഴിക്കോടിൽ 2026–27 അധ്യയന വർഷത്തെ എൻ.സി.വി.ടി. അംഗീകൃത വിവിധ ട്രേഡുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ജൂലൈ 6 വരെ ദീർഘിപ്പിച്ചതായി പ്രിൻസിപ്പൽ അറിയിച്ചു.
പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ നിശ്ചിത സമയത്തിനകം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷ സമർപ്പിച്ച ശേഷം, 2026 ജൂലൈ 9-നകം തൊട്ടടുത്തുള്ള ഏതെങ്കിലും സർക്കാർ ഐ.ടി.ഐയിൽ നേരിട്ട് ഹാജരായി അപേക്ഷയുടെ വെരിഫിക്കേഷൻ നിർബന്ധമായും പൂർത്തിയാക്കേണ്ടതാണ്. വെരിഫിക്കേഷൻ നടത്താത്ത അപേക്ഷകൾ പ്രവേശന നടപടികൾക്കായി പരിഗണിക്കപ്പെടുന്നതല്ല.
മികച്ച തൊഴിൽസാധ്യതയുള്ള വിവിധ ട്രേഡുകളിലേക്കുള്ള പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി അവസാന തീയതിക്ക് മുമ്പ് അപേക്ഷ സമർപ്പിക്കുകയും വെരിഫിക്കേഷൻ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുകയും ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.
ഓൺലൈനായി അപേക്ഷിക്കാനുള്ള ലിങ്ക്:
https://itiadmissions.kerala.gov.in
കൂടുതൽ വിവരങ്ങൾക്ക്:
ഗവൺമെന്റ് ഐ.ടി.ഐ കോഴിക്കോട്
ഹെൽപ്പ് ഡെസ്ക്: 0495 2377016, 9446696407

Post a Comment