Thursday, June 4, 2026

സണ്ണി ജോസഫിന്റെ ബന്ധുനിയമനം; വിവാദം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്, പരിശോധിച്ച് പറയും: വി ഡി സതീശൻ



ബന്ധു നിയമന വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍ രംഗത്ത്.വിവാദം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, ഇക്കാര്യം പരിശോധിച്ച് പറയുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ അടുത്ത ബന്ധുവിന് ഉയർന്ന പദവിയിൽ നിയമനം നല്‍കിയിരുന്നു. സഹോദരി ഭർത്താവ് ബെന്നി തോമസിനെയാണ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്.


ഇടതുസർക്കാരിന്റെ കാലത്ത് മന്ത്രിമാർ ബന്ധുക്കളെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയതിൽ കടുത്ത വിമർശനമാണ് യുഡിഎഫ് നേതാക്കൾ ഉയർത്തിയിരുന്നത്. 




Post a Comment

Whatsapp Button works on Mobile Device only