Tuesday, June 16, 2026

താമരശ്ശേരിയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; കോൺഗ്രസ് നേതാവിനെതിരെ കേസ്



താമരശ്ശേരിയിൽ യുവതിയ്ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കോൺഗ്രസ് നേതാവിനെതിരെ കേസ്. താമരശ്ശേരി മുൻ പഞ്ചായത്ത് പ്രസിഡന്റും കെ പി സി സി അംഗവുമായ എ. അരവിന്ദനെതിരെയാണ് താമരശ്ശേരി പൊലീസ് കേസെടുത്തത്. ​സ്ഥാപനത്തിന്റെ കാലാവധി നീട്ടാൻ സഹായം തേടിയെത്തിയ യുവതിക്ക് നേരെയാണ് ഇയാൾ അതിക്രമം നടത്തിയത്. ​വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവതി പരാതിയിൽ പറയുന്നത്. ​ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. യുവതിയുടെ പരാതിയിൽ മാനഭംഗശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി.

Post a Comment

Whatsapp Button works on Mobile Device only