ഇയ്യാട്:പൂനൂർ ഗവൺമെന്റ് ഹൈസ്കൂളിലെ മുൻ പ്രധാന അധ്യാപകനായിരുന്ന പി. ടി. ബാലകൃഷ്ണൻ നായർ (നിത്യാനന്ദൻ മാസ്റ്റർ) (84) അന്തരിച്ചു.
2026 ജൂൺ 09-ന് രാത്രി 8.00 മണിക്ക് കോയമ്പത്തൂരിലെ ജി. കുപ്പുസ്വാമി മെമ്മോറിയൽ ഹോസ്പിറ്റലിലായിരുന്നു അന്ത്യം.
പരേതരായ കല്ലിടുക്കിൽ ഉണ്ണി നായരുടെയും തച്ചോത്ത് ദാക്ഷായണി അമ്മയുടെയും മകനാണ്.
ഭാര്യ:-ശ്രീമതി രാരോത്ത് കോട്ടാരത്തിൽ സുലോചന.
മക്കൾ:-റീജ (ബാംഗ്ലൂർ), റിലേഷ് (യുകെ), റിജേഷ് (കോയമ്പത്തൂർ).
മരുമക്കൾ:-ഹേമാനന്ദ് ചെങ്കളത്ത് (ബാംഗ്ലൂർ), ഡോ. ലോഹിത നമ്പ്യാർ (യുകെ), ഡോ. ബിന്ദു മേനോൻ (കോയമ്പത്തൂർ).
സഹോദരന്മാർ:-പി. ടി. രാജൻ നായർ (റിട്ട. പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്), പരേതനായ പി. ടി. ഉണ്ണികൃഷ്ണൻ നായർ (റിട്ട. സെക്രട്ടറി, ഉണ്ണികുളം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്).
ഭൗതികശരീരം 2026 ജൂൺ 10-ന് രാവിലെ 10.00 മണിക്ക് ശേഷം കോയമ്പത്തൂരിൽ നിന്ന് ഇയ്യാടുള്ള ‘അയോദ്ധ്യ’ വസതിയിലേക്ക് കൊണ്ടുവരുന്നതാണ്.
സംസ്കാര ചടങ്ങുകൾ 2026 ജൂൺ 11-ാം തീയതി ഉച്ചയ്ക്ക് 12.00 മണിക്ക് ഇയ്യാടുള്ള ‘അയോദ്ധ്യ’ വീട്ടുവളപ്പിൽ വെച്ച് നടക്കുന്നതാണ്

Post a Comment