Thursday, June 18, 2026

കോഴിക്കോട് കെഎസ്ആർടിസി ബസ്റ്റാൻഡിൽ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ



കോഴിക്കോട് കെ എസ് ആർ ടി സി ബസ്റ്റാൻഡിൽ കഞ്ചാവുമായി രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഡാൻസാഫ് സംഘത്തിൻ്റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്. രണ്ട് അതിഥി തൊഴിലാളികളാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.


ഇവരുടെ പക്കൽ നിന്നും പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവിൻ്റെ ഉറവിടവും ഇവർക്ക് ലഭിച്ചതെവിടെ നിന്നുമാണെന്നുമുൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസും ഡാൻസാഫ് സംഘവും പരിശോധിച്ചു വരുകയാണ്.

Post a Comment

Whatsapp Button works on Mobile Device only