Monday, June 15, 2026

പേരാമ്പ്ര കൈതക്കൽ കാറ്റില്‍ മരം മുറിഞ്ഞ് വീണ് സ്‌ക്കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു.കൂടെയുള്ള യാത്രക്കാരന് ഗുരുതര പരിക്ക്.



കാറ്റില്‍ മരം മുറിഞ്ഞ് വീണ് സ്‌ക്കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു.കൈതക്കൽ കള്ള്ഷോപ്പിനടുത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരം മുറിഞ്ഞു റോഡിലേക്ക് വീഴുകയായിരുന്നു.  ഉള്ളിയേരി തെരുവത്തുകടവ് ലക്ഷം വീട് ഉന്നതിയില്‍ ഹരിദാസന്‍( 58)ആണ്  മരിച്ചത്. . കൂടെ യാത്ര ചെയ്ത  പടിഞ്ഞാറെ കക്കട്ടില്‍ ശശിക്ക് ഗുരുതര പരിക്കേറ്റു. ഇവര്‍ നിലത്ത് കട്ട വിരിക്കുന്ന ജോലി കഴിഞ്ഞ് പേരാമ്പ്രയില്‍ നിന്നും മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. വൈകീട്ട് നാലുമണിയോടെ  കൈതക്കലില്‍ വച്ചാണ് സംഭവം.

Post a Comment

Whatsapp Button works on Mobile Device only