Thursday, June 11, 2026

തിരുവങ്ങൂരിൽ പാറക്കുളത്തിൽ കുളിക്കാനിറങ്ങിയ പതിനാറുകാരൻ മുങ്ങിമരിച്ചു;നൊമ്പരമായി വിഗ്നേഷ്

 


തിരുവങ്ങൂരിൽ പാറക്കുളത്തിൽ കുളിക്കുന്നതിനിടെ അത്തോളി സ്വദേശിയായ വിദ്യാർത്ഥി മുങ്ങിമരിച്ചു. അത്തോളി കൊങ്ങന്നൂർ സ്വദേശി വിഗ്നേഷ് (16) ആണ് മരണപ്പെട്ടത്.


ഇന്ന് തിരുവങ്ങൂർ സ്കൂളിലെ സഹപാഠികളായ വേളൂർ സ്വദേശികളായ നാല് കൂട്ടുകാർക്കൊപ്പം പാറക്കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു വിഗ്നേഷ്. സുഹൃത്തുക്കൾക്കൊപ്പം നീന്തുന്നതിനിടയിൽ അപ്രതീക്ഷിതമായി വിഗ്നേഷ് കയത്തിലേക്ക് താഴ്ന്നുപോവുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ രക്ഷപ്പെടുത്താൻ പരമാവധി ശ്രമിച്ചെങ്കിലും സാധിച്ചില്ല.


കൂട്ടുകാരുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരും രക്ഷാപ്രവർത്തകരും ഉടൻ തന്നെ കുളത്തിൽ വ്യാപകമായ തിരച്ചിൽ നടത്തി. തുടർന്ന് വിഗ്നേഷിനെ പുറത്തെടുത്ത് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 


L

Post a Comment

Whatsapp Button works on Mobile Device only