വിവിധ പദവികളിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച് പോകുന്നവരും ട്രാൻസ്ഫറായി പോകുന്നവരും സർവ്വീസിൽ നിന്ന് വിരമിക്കുന്നവരും ഉൾപ്പെട്ട കോക്കല്ലൂർ സർക്കാർ വിദ്യാലയത്തിലെ എട്ട് അധ്യാപകർക്ക് പി.ടി.എ "സഫലം" എന്ന പേരിൽ യാത്രയയപ്പ് കൂടിയിരിപ്പ് പരിപാടി സംഘടിപ്പിച്ച് ഉപഹാര സമർപ്പണം നടത്തി.
എ.ഇ.ഒ പ്രമോഷൻ ലഭിച്ച ഹെഡ്മാസ്റ്റർ യൂസഫ് നടുവണ്ണൂർ, ഹയർ സെക്കൻ്ററി അധ്യാപകരായി പ്രമോഷൻ ലഭിച്ച രേഖ.എം, മനോഹരൻ.എം,
ഹയർ സെക്കൻ്ററിയിൽ ട്രാൻസ്ഫർ ലഭിച്ച പ്രകാശൻ.എം, സർവ്വീസിൽ നിന്ന് വിരമിക്കുന്ന കെ.ഹരിദാസൻ, ബിന്ദു.കെ.പി,
സതീശൻ.പി.വി, മീര.പി.സി എന്നിവർക്കാണ് സമുചിതമായ യാത്രയയപ്പ് ഒരുക്കിയത്.
പി.ടി.എ പ്രസിഡൻ്റ് അജീഷ് ബക്കീത്ത ആധ്യക്ഷം വഹിച്ചു. ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മംഗൾദാസ് ത്രിവേണി ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർമാരായ സി.കെ. രാജീവൻ,
കെ.എം ഷൈജ,ഡി.ഇ.ഒ പ്രമോദ് കെ. വി, പി.ടി.എ വൈസ് പ്രസിഡൻ്റ് എ.പി പ്രകാശൻ എന്നിവർ സംസാരിച്ചു. യാത്രയയപ്പ് ഏറ്റുവാങ്ങിയവർ
പി. ടി. എ യുടെ സ്‌നേഹോപഹാരങ്ങൾ സ്വീകരിച്ചു കൊണ്ട് സംസാരിച്ചു. പ്രിൻസിപ്പൽ എൻ.എം നിഷ സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് കെ.സീമ നന്ദിയും പറഞ്ഞു.

Post a Comment