എളേറ്റിൽ വട്ടോളി ചെറ്റക്കടവിൽ ബസ് സ്റ്റോപ്പിനോട് ചേർന്നുള്ള മരം ശക്തമായ മഴയിലും, കാറ്റിലും ഇലക്ട്രിക് ലൈനിലേക്ക് വീണ് സമീപത്തെ ഇലക്ട്രിക് പോസ്റ്റുകൾ റോഡിലേക്ക് ഒടിഞ്ഞുവീണു.
ഈ സമയത്ത് റോഡിൽ വാഹനങ്ങളോ, കാൽനടയാത്രക്കാരോ ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്.
റോഡിലേക്ക് മരവും, പോസ്റ്റും വീണതിനെ തുടർന്ന് ഈ റൂട്ടിലുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. കെ.എസ്.ഇ.ബി ജീവനക്കാർ നിലവിൽ ലൈനിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്.
ഈ വഴി നരിക്കുനിയിലേക്കോ, പൂനൂരിലേക്കോ കടന്നു പോകേണ്ട വാഹനങ്ങൾ നിലവിൽ മറ്റുവഴികൾ തേടേണ്ടതാണ്.
റോഡിന് കുറുകെ കിടക്കുന്ന പോസ്റ്റും കമ്പികളും നീക്കം ചെയ്യാനുള്ള പ്രവൃത്തികൾ കെ.എസ്.ഇ.ബി ജീവനക്കാരും, നാട്ടുകാരും ചേർന്ന് നടത്തിവരികയാണ്.

Post a Comment