Wednesday, April 1, 2026

വില്പനക്കായി കൊണ്ടുവന്ന എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ


വില്പനക്കായി കൊണ്ടുവന്ന എം.ഡി.എം.എയുമായി മലപ്പുറം ചേലേമ്പ്ര സ്വദേശികളായ പുത്തലത്ത് വീട്ടിൽ ഷാഹിദ് ഹുസൈൻ (29 വയസ്സ്), മണലേപ്പിൽ വീട്ടിൽ അഭിനവ്.എം (19 വയസ്സ്), പുലാട്ടിൽ വീട്ടിൽ അക്ഷിത്ത്.പി (19 വയസ്സ്), കൊളങ്ങര ഇടിയാട്ട് വീട്ടിൽ റിഥുൻ.എ (22 വയസ്സ്), കോഴിക്കോട് ചാലിയം സ്വദേശി വൈരം വളപ്പിൽ വീട്ടിൽ അബു താഹിർ (26 വയസ്സ്), ഫറോക്ക് ചുങ്കം സ്വദേശി മുത്തേടത്ത് വീട്ടിൽ സിറാജ്ജുദ്ധീൻ. കെ. കെ (27 വയസ്സ്) എന്നിവരെയാണ് കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്‍റ് കമ്മീഷണർ ജോൺസൻ. കെ.ജെ യുടെ നേതൃത്വത്തിലുള്ള സിറ്റി ഡാൻസാഫും, ഫറോക്ക് ഇൻസ്പെക്ടർ ലതീഷിന്‍റെ നേതൃത്വത്തിലുള്ള ഫറോക്ക് പോലീസും ചേർന്ന് പിടികൂടിയത്.

രാമനാട്ടുകരയിലുള്ള സ്വകാര്യ ലോഡ്ജിൽ മുറിയെടുത്ത് എം.ഡി.എം.എ ചെറിയ പാക്കറ്റുകൾ ആക്കി ഫറോക്ക്, രാമനാട്ടുകര, കടലുണ്ടി എന്നീ സ്ഥലങ്ങളിലെ യുവാക്കൾക്കിടയിലും വിദ്യാർത്ഥികൾക്കിടയിലും വിൽപ്പന നടത്തുന്നതാണ് പ്രതികളുടെ രീതി. പ്രതികളായ ഷാഹിദ് ഹുസൈനും, അബു താഹിറും 2025 ആഗസ്ത് മാസം എം.ഡി.എം.എ യുമായി പിടിയിലായതിന്, 6 മാസം ജയിലിൽ കിടന്ന് ജാമ്യത്തിൽ ഇറങ്ങി നിൽക്കുന്നതിനിടെയാണ് വീണ്ടും മയക്കുമരുന്ന് കേസിൽ പിടിയിലാകുന്നത്.

ഫറോക്ക് പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ സാജിനി, സീനിയിർ സിവിൽ പോലീസ് ഓഫീസർമാരായ സനൂപ്, സുമേഷ്, സിവിൽ പോലീസ് ഓഫീസർ ആഷിദ്, സിറ്റി ഡാൻസാഫ് അംഗങ്ങളായ സബ് ഇൻസ്പെക്ടർ മനോജ് എടയേടത്ത്, സരുൺ കുമാർ, ലതീഷ് , അതുൽ, ദിനീഷ്, ശ്രീശാന്ത്, മുഹമ്മദ് മഷൂർ എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Post a Comment

Whatsapp Button works on Mobile Device only