Monday, March 2, 2026

ലയൻസ് ക്ലബ്‌ ഓഫ് ബാലുശ്ശേരി ഇഫ്താർ മീറ്റും കുടുംബ സംഗമവും നടത്തി


ലയൻസ് ക്ലബ്‌ ഓഫ് ബാലുശ്ശേരിയുടെ ഇഫ്താർ മീറ്റും കുടുംബ സംഗമവും നടന്നു. ബി സ് സ്റ്റോർ പി മുഹമ്മദ്‌, പ്രീമിയർ അബ്ദുൽ റഷീദ് തുടങ്ങി ഒട്ടേറെ പേർ ഇഫ്താറിൽ പങ്കെടുത്തു.മുതിർന്ന ക്ലബ്‌ അംഗങ്ങളായ കെ. പി. സിരേഷ്ബാബു ( FMA സ്റ്റേറ്റ് പ്രസിഡന്റ്‌, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ബാലുശ്ശേരി യൂണിറ്റ് , നിയോജകമണ്ഡലം പ്രസിഡന്റ്‌, ജില്ലാ പ്രവർത്തക കമ്മിറ്റി അംഗം ) പി. കെ. ഗണേശൻ ( വി ജി വെജിറ്റബ്ൾസ് ബാലുശ്ശേരി ) എന്നിവരെ വൈസ് ഡിസ്ട്രിക്റ്റ് ഗവർണർ ലയൺ വി സ് സൂരജ് ആദരിച്ചു. ക്ലബ്‌ പ്രസിഡന്റ്‌ ലയൺ ബാലകൃഷ്ണൻ ആധ്യക്ഷം വഹിച്ച ചടങ്ങിൽ ലയൻസ് ഹരീഷ്കുമാർ ടി പി , ഗംഗാധരൻ പഞ്ചമി, ഡോ :പ്രശോബ്കുമാർ, മോഹൻദാസ്,വത്സൻ നായർ, ജിജി പൊയിൽ, ഗിരിധരൻ ഇ കെ, രവീന്ദ്രൻ കൊമ്പിലാട്, ഗംഗാധരൻ മാഷ് എന്നിവർ സംസാരിച്ചു. ലയൻസ് കുടുംബാംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.

Post a Comment

Whatsapp Button works on Mobile Device only