മഴക്കാല മുന്നൊരുക്കമായി പ്രദേശത്തിന്റെ ശുചിത്വവും ആരോഗ്യവും ഉറപ്പാക്കുന്നതിനായി നടപ്പിലാക്കേണ്ട മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളെ കുറിച്ച് ആലോചിക്കുന്നതിനായി 'നീറ്റ് നടുവണ്ണൂർ' ഗ്രീൻ പരോസോ ഓഡിറ്റോറിയത്തിൽ നടത്തി.ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷൈജ മുരളി ഉദ്ഘാടനം ചെയ്തു,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാജിറ അനസ് അധ്യക്ഷത വഹിച്ചു.അസിസ്റ്റൻറ് സെക്രട്ടറി ഗിരീഷ് പദ്ധതി വിശദീകരിച്ചു ഹെൽത്ത് ഇൻസ്പെക്ടർ ജിതേഷ് മഴക്കാല ശുചീകരണവും രോഗങ്ങളും തടയുന്നതിനുള്ള മുന്നൊരുക്കങ്ങളെ സംബന്ധിച്ച് ക്ലാസ് എടുത്തു. പഞ്ചായത്ത് HI ഭവ്യ കരട് പദ്ധതികൾ വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുജ പി , സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻമാരായ കൃഷ്ണദാസ് ചീട്ടത്തിൽ, ജസീറ മാവോളി മെമ്പർമാരായ ലീലാ ഭഗവതി കണ്ടി,ബാലകൃഷ്ണൻ മാസ്റ്റർ , ലിജി തേച്ചേരി, ഒഎം കൃഷ്ണ കുമാർ എന്നിവർ സംസാരിച്ചു. ബിന്ദു മാടച്ചേരി ഗ്രീഷ്മ പ്രസൂൺ സ്നേഹ ആർ എന്നിവർ നേതൃത്വ നൽകി.
ഗ്രാമപഞ്ചായത്തിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, രാഷ്ട്രീയ യുവജന സംഘടന സാമൂഹിക സാംസ്കാരിക റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, വ്യാപാരി സംഘടന പ്രതിനിധികൾ, സി ഡി എസ് അംഗങ്ങൾ,ഹരിത കർമ്മ സേന അംഗങ്ങൾ, ആശാവർക്കർമാർ എന്നിവർ പങ്കെടുത്തു.

Post a Comment