പേരാമ്പ്ര:കേരളത്തിൽ ഇടതു പക്ഷ ജനാതിപത്യ മുന്നണി ഭരണത്തിൽ റോഡും പാലങ്ങളും ഉൾപ്പെടെ യുള്ള പശ്ചാത്തല മേഖല യിലും, ആരോഗ്യ- വിദ്യാഭ്യാസരംഗങ്ങളിലും,സാമൂഹ്യ- സാംസ്‌കാരിക മേഖലകളിലും ഉണ്ടാക്കിയ വികസന മാതൃക രാജ്യത്തിനും ലോകത്തിനും മാതൃകയാണെന്നും,നിശ്ചയംദാർഢ്യവും, ദീർഘ വീക്ഷണവും ഈ മുന്നണിയുടെ മുഖമുദ്ര യാണെന്നും ആർ.ജെ.ഡി ദേശീയ സമിതി അംഗം മനയത്ത് ചന്ദ്രൻ അഭിപ്രായപ്പെട്ടു. ആർ ജെ ഡി പേരാമ്പ്ര നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡണ്ട് പി മോനിഷ അധ്യക്ഷത വഹിച്ചു. ആർ ജെ ഡി സംസ്ഥാന ജനറൽ സെക്രട്ടറി എൻ. കെ വത്സൻ സംസ്ഥാന സെക്രട്ടറി കെ ലോഹ്യ, ഭാസ്കരൻ കൊഴുക്കല്ലൂർ, ജെ. എൻ. പ്രേം ഭാസിൻ, സി സുജിത്, നിഷകുമാരി പി സി ,വി.പി.മോഹനൻ, മധു മാവുള്ളാട്ടിൽ, സുനിൽ ഓടയിൽ,ആർ. എം. രവീന്ദ്രൻ, രതീഷ് കെ.ടി, ബി.ടി.സുധീഷ്കുമാർ,അഷ്റഫ് വള്ളോട്ട്,നിഷാദ് പൊന്ന് ങ്കണ്ടി, നിഷിത കെ.കെ, സി.പി. ഗോപാലൻ, ഒ.എം. രാധാകൃഷ്ണൻ , വള്ളിൽ പ്രഭാകരൻ, കെ.ടി പ്രമോദ് , നരേഷ് കെ.ടി.എന്നിവർ സംസാരിച്ചു.

Post a Comment