കൊയിലാണ്ടി സ്വദേശി അതുൽ കൃഷ്ണ താമരശ്ശേരിയിൽ നിന്ന് കൊയിലാണ്ടിയിലേക്ക് സ്വകാര്യ ബസിൽ വരുന്നതിനിടെയാണ് പോലിസിന്റെ പിടിയിലാകുന്നത്. 11.330 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. ജില്ലയിലെ വിവിധ സ്റ്റേഷനുകളായി നിരവധി കേസുകളിലെ പ്രതിയാണ് അതുൽ. കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി ഫറാഷ് ടി ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊയിലാണ്ടി പോലീസും, ജില്ലാ ഡാൻസാഫ് സ്‌ക്വാഡും , പേരാമ്പ്ര ഡിവൈഎസ്പിയുടെ സ്ക്വാഡും ചേർന്ന് പ്രതിയെ പിടികൂടിയത്. കൊയിലാണ്ടി ഇൻസ്പെക്ടർ സുമിത് കുമാറിൻ്റെ നേതൃത്വത്തിൽ എസ് ഐ മാരായ സുജിലേഷ്, വൈശാഖ്, എസ്.സി. പി.ഒ. അനീഷ് മെഡോളി ,നിഖിൽ, വിനീഷ് എന്നിവരും സ്‌ക്വാഡ് അംഗങ്ങളായ എസ് ഐ. മനോജ് രാമത്ത് എഎസ്‌ഐ മാരായ ബിനീഷ് വി.സി, ഷാജി വി.വി, എസ് സിപിഒ മാരായ വിനീഷ് തയ്യുള്ളതിൽ, ശോഭിത്ത് ടി.കെ, അനൂപ് സെൻ, സിഞ്ചു ദാസ്, ജയേഷ് , ലിധിൻ, എന്നിവരുമാണ് സംഘത്തിലുണ്ടായിരുന്നത്.

Post a Comment