താമരശ്ശേരി അമ്പായത്തോട് നിയന്ത്രണം വിട്ട പിക്കപ്പ് വാൻ റോഡരികിലെ മതിലിൽ കയറിയ ശേഷം വൈദ്യുതി തൂണിൽ ഇടിച്ചു.പുലർച്ചെ നാലുമണിയോടെയോടെയായിരുന്നു അപകടം. കോഴിക്കോട് മാർക്കറ്റിൽ വാഴക്കുല ഇറക്കി തിരികെ പോകുകയായിരുന്ന പിക്കപ്പ് വാനാണ് അപകടത്തിൽപ്പെട്ടത്. മൈസൂർ സാമ്രാജ് നഗർ സ്വദേശികളായ ഡ്രൈവറും, ക്ലീനറും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.അപകടത്തെ തുടർന്ന് ഏറെ നേരം വൈദ്യുതി തടസ്സപ്പെട്ടു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം.

Post a Comment