Wednesday, February 11, 2026

നടുവണ്ണൂര്‍-പേരാമ്പ്ര റോഡില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു


നടുവണ്ണൂര്‍-പേരാമ്പ്ര റോഡില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. പേരാമ്പ്ര ചങ്ങരോത്ത് മുതുവണ്ണാച്ച സ്വദേശി അശ്വിന്‍ രാജ് (22) ആണ് മരിച്ചത്. അശ്വിന്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. ഓസ്ട്രേലിയയില്‍ ഉപരിപഠനം നടത്തിവരികയായിരുന്ന അശ്വിന്‍ രണ്ട് ദിവസം മുന്‍പാണ് നാട്ടിലെത്തിയത്. പേരാമ്പ്ര ഭാഗത്തേക്ക് പോകുന്നിടെയാണ് അപകടം. ഉടന്‍ തന്നെ അശ്വിനെ മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.



Post a Comment

Whatsapp Button works on Mobile Device only