Thursday, February 12, 2026

സംസ്ഥാനത്ത് ദേശീയ പണിമുടക്ക് പൂർണം; മിക്ക ജില്ലകളിലും കെഎസ്ആർടിസി സർവീസില്ല


കേന്ദ്രനയങ്ങളിൽ പ്രതിഷേധിച്ചുള്ള തൊഴിലാളി സംഘടനകളുടെ 24 മണിക്കൂർ ദേശീയ പണിമുടക്ക് കേരളത്തിൽ പൂർണം. പലയിടത്തും വാഹനങ്ങൾ തടഞ്ഞു. യാത്രാസൗകര്യം ഇല്ലാത്തതിനാൽ യാത്രക്കാർ വലഞ്ഞു. മിക്ക ജില്ലകളിലും കെഎസ്ആർടിസി സർവീസ് നടത്തുന്നില്ല. തിരുവനന്തപുരത്ത് ജോലിക്കെത്തിയ കെഎസ്ആർടിസി ജീവനക്കാരെ തടഞ്ഞു.


ഓട്ടോ ടാക്സി തൊഴിലാളികളും പണിമുടക്കിൽ പങ്കെടുത്തു. റെയിൽവേ സ്റ്റേഷനിലടക്കം എത്തിയവർ കുടുങ്ങിക്കിടക്കുന്ന സാഹചര്യമാണുള്ളത്. പൊലീസും സന്നദ്ധസംഘടനകളും പകരം സംവിധാനമൊരുക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ട്രെയിൻ സർവീസ് സാധാരണ നിലയിൽ തുടരുന്നുണ്ട്.


കൊച്ചിയിൽ പണിമുടക്ക് ആരംഭിച്ചതിനെ തുടർന്ന് കെഎസ്ആർടിസി സ്വകാര്യ ബസ് സർവീസുകൾ നിശ്ചലമായി. മെട്രോ, യൂബർ, ഒരു വിഭാ​ഗം പ്രൈവറ്റ് ടാക്സികൾ ഓട്ടോ എന്നിവ സർവീസ് നടത്തുന്നുണ്ട്.ട്രെയിൻ സർവീസുകൾ സാധാരണ നിലയിലാണ്. മലപ്പുറം, പെരിന്തൽമണ്ണ, നിലമ്പൂർ, പൊന്നാനി ഡിപ്പോകളിൽ നിന്ന് കെഎസ്ആർടിസി ഒരു സർവീസും പോയില്ല.

Post a Comment

Whatsapp Button works on Mobile Device only