ഇപിഎഫ്ഒ പരിഷ്കാരങ്ങളുടെ മൂന്നാംഘട്ടമായ ഇപിഎഫ്ഒ 3.0 യോടെ സേവനം പൂർണമായും സജീവമാകും. പുതിയ മൊബൈൽ ആപ്പും യുപിഐ സംവിധാനവും പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ചു.
ഏപ്രിലിൽ ആരംഭിക്കാനിരിക്കെ സാങ്കേതിക തകരാറുകൾ ഉണ്ടാകാതിരിക്കാൻ 100 ലധികം ഡമ്മി അക്കൗണ്ടുകളിലൂടെ ഈ സാങ്കേതിക വിദ്യ പരീക്ഷിച്ചുവരുകയാണ്. യുപിഐ സംവിധാനം നിലവിൽ വന്നാലും മുഴുവൻ തുക പിൻവലിക്കാനാകില്ല. പുതിയ ലേബർ കോഡ് നിയമങ്ങൾപ്രകാരം, ഇപിഎഫ് അക്കൗണ്ടിലെ മൊത്തം തുകയുടെ കുറഞ്ഞത് 25 ശതമാനമെങ്കിലും പിൻവലിക്കാൻ കഴിയാത്തവിധം ലോക്ക് ചെയ്യപ്പെടും. അക്കൗണ്ട് ഉടമകൾക്ക് അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് ബാക്കി തുകയിൽ നിന്ന് മാത്രമേ പണം പിൻവലിക്കാൻ കഴിയൂ. പുതിയ മൊബൈൽ ആപ്പിലൂടെ ഉപഭോക്താക്കൾക്ക് അവരുടെ പാസ്ബുക്ക് ബാലൻസ് കാണാനും മറ്റ് ആവശ്യമായ സേവനങ്ങൾ നേടാനും സാധിക്കും. പുതിയ മൊബൈൽ ആപ്പ് ആരംഭിച്ചതിനുശേഷവും നിലവിൽ പ്രവർത്തിക്കുന്ന uan നമ്പറിന്‍റെയും umang പോർട്ടലിന്‍റെയും സേവനങ്ങൾ നിർത്തലാക്കില്ല. ഓട്ടോ-സെറ്റിൽമെന്‍റ് മോഡിൽ അപേക്ഷിച്ചതിന് ശേഷം മൂന്ന് ദിവസത്തിനുള്ളിൽ സെറ്റിൽമെന്‍റ് നടക്കുന്നു. അടുത്തിടെ ഇപിഎഫ്ഒ ഓട്ടോ-സെറ്റിൽമെന്‍റ് പരിധി ഒരു ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷം രൂപയായി ഉയർത്തിയിട്ടുണ്ട്.

Post a Comment