Tuesday, January 6, 2026

ശ്രീലേഖയുടെ അതൃപ്തി കോർപ്പറേഷൻ ഭരണത്തെ ബാധിക്കുന്നുവെന്ന് ശബരിനാഥൻ

മേയർ സ്ഥാനം ലഭിക്കാത്തതിൽ ആർ ശ്രീലേഖ അതൃപ്തി പ്രകടിപ്പിച്ചത് ബിജെപിയുടെ ആഭ്യന്തര പ്രശ്‌നമാണെന്ന് കെ എസ് ശബരിനാഥന്‍. 

എന്താണ് സംഭവിച്ചതെന്ന് പറയേണ്ടത് ബിജെപിയാണ്. ശ്രീലേഖയുടെ അതൃപ്തി കോര്‍പ്പറേഷന്‍ ഭരണത്തെ ബാധിക്കുന്നുവെന്നും ശബരിനാഥന്‍ പറഞ്ഞു.

പാര്‍ട്ടി മേയറാക്കാമെന്ന് പറഞ്ഞാണ് മത്സരിപ്പിച്ചതെന്ന് ശ്രീലേഖ പറയുന്നു. ശ്രീലേഖയെ പോലെ ഒരാള്‍ കള്ളം പറയുമെന്ന് കരുതുന്നില്ലെന്നും ശബരിനാഥൻ പറഞ്ഞു.

എന്‍ഡിഎയുടെ കോര്‍പ്പറേഷന്‍ ഭരണത്തിന്റെ തുടക്കം തന്നെ പാളി. പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്ങ്ങള്‍ കോര്‍പ്പറേഷന്‍ ഭരണത്തെ പിന്നോട്ടടിക്കുന്നു.




ശ്രീലേഖയ്ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് പറയേണ്ടത് അവരുടെ പാര്‍ട്ടിക്കുള്ളിലാണ്. അവരുടെ ആഭ്യന്തര പ്രശ്‌നങ്ങള്‍ കോര്‍പ്പറേഷന്‍ ഭരണത്തെ ബാധിക്കാന്‍ പാടില്ലെന്നും ശബരിനാഥന്‍ പ്രതികരിച്ചു. 

Post a Comment

Whatsapp Button works on Mobile Device only