Tuesday, January 27, 2026

ബാലുശേരി കോട്ട നട വയലില്‍ തീപിടുത്തം


ബാലുശേരി കോട്ട നടവയലില്‍ തീപിടുത്തം. ഇന്നലെ വൈകീട്ടാണ് സംഭവം. കൊയ്യാനായ നെല്ലിനാണ് തീ പിടിച്ചത്. കൊയ്ത്തുയന്ത്രം വയലിലൂടെ പോകുന്ന ഇലക്ടിക് ലൈനില്‍ തട്ടിയാണ് തീ പിടുത്തമുണ്ടായത്, ഉടനെ നാട്ടുകാരും, ബാലുശ്ശേരി ബസ് സ്റ്റാന്‍ഡിലെ ചുമട്ടുതൊഴിലാളികളും എത്തി തീയണക്കുകയായിരുന്നു. തുടര്‍ന്ന് നരിക്കുനിയില്‍ നിന്നും ഫയര്‍ഫോഴ്സ് സംഘവും എത്തി തീപിടുത്തം വ്യാപകമാകാതിരിക്കാന്‍ രംഗത്തിറിങ്ങി. വൈദ്യുതിബോര്‍ഡില്‍ നിന്നും ജീവനക്കാരെത്തി ലൈന്‍ ഓഫ് ചെയ്യുകയും , പൊട്ടിയ ലൈന്‍ പുനസ്ഥാപിക്കുകയും ചെയ്തു. ഒരേക്കറോളം സ്ഥലത്ത് തീ പടർന്നു പിടിച്ചിരുന്നു.

Post a Comment

Whatsapp Button works on Mobile Device only