Wednesday, January 14, 2026

അഭ്യൂഹങ്ങൾക്ക് വിരാമം; മുന്നണി മാറ്റം തള്ളി ജോസ് കെ മാണി

മുന്നണി മാറ്റം തള്ളി ജോസ് കെ മാണി രംഗത്ത്. എൽഡിഎഫിനൊപ്പം തന്നെയാണ് എന്നാണ് ജോസ് കെ മാണി വ്യക്തമാക്കിയത്. ഞങ്ങളെ യുഡിഎഫ് പുറത്താക്കിയതാണ് എന്നും ഞങ്ങളെ ഓർത്തു കരയേണ്ട എന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.


മുന്നണി മാറ്റം സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് ആരാണ് ചർച്ചകൾ നടത്തുന്നത് എന്നും പാർട്ടി ഒറ്റക്കെട്ടാണെന്നും ഭിന്നത ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.


പാർട്ടിയെടുക്കുന്ന എന്ത് തീരുമാനത്തിനൊപ്പവും അഞ്ച് എം.എൽ.എമാരും ഉറച്ചുനിൽക്കും. വരാനിരിക്കുന്ന LDF മേഖല ജാഥയുടെ ക്യാപ്റ്റൻ താൻ തന്നെയായിരിക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു. ചില പ്രത്യേക സാഹചര്യങ്ങളിൽ ചില ക്രമീകരണങ്ങൾ നടത്തേണ്ടി വരുന്നത് സ്വാഭാവികമാണെന്നും അത് മുന്നണി മാറ്റമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം വിശദീകരിച്ചു.




Post a Comment

Whatsapp Button works on Mobile Device only