Saturday, January 17, 2026

ജയിൽപുള്ളികളുടെ വേതനം സർക്കാർ ഖജനാവിൽ നിന്നല്ല


കഴിഞ്ഞ ദിവസങ്ങളിൽ സർക്കാർ, ജയിലിലെ തടവുകാരുടെ വേതനം വർധിപ്പിച്ചതിൽ വലിയ കുപ്രചാരണങ്ങളാണ് ഈ കഴിഞ്ഞ ദിവസങ്ങളിലായി നടന്നു കൊണ്ടിരിക്കുന്നത്. എന്തിനേയും ഏതിനേയും തെറ്റായി മാത്രം വ്യാഖ്യാനിക്കുന്ന പ്രതിപക്ഷവും ബിജെപി യുമെല്ലാം ഈ പ്രചാരണത്തിൻ്റെ മുൻ നിര വക്താക്കളാണ്. കേരളത്തിൽ നിഷ്പക്ഷരെന്ന് സ്വയം പറയുന്ന വലത് മാധ്യമങ്ങളും വലതുപക്ഷ സോഷ്യൽ മീഡിയ ഹാൻഡിലുകളും, ഇതിൻ്റെ ചൂട് പിടിച്ച് ഏതിനേയും വിമർശിക്കുന്ന സോഷ്യൽ മീഡിയ ബുദ്ധിജീവികളും ഈ കുപ്രചാരണങ്ങൾക്ക് ആക്കം കൂട്ടുന്നു. സത്യങ്ങൾ മാത്രം വിളിച്ചു പറയുന്നു എന്ന് അവകാശപ്പെടുന്ന, എന്തിന്റേയും സത്യാവസ്ഥ ഭൂ​ഗോളത്തിൻ്റെ ഏത് കോണിലാണെങ്കിലും ചികഞ്ഞ് കണ്ട് പിടിക്കാൻ ശ്രമിക്കുന്നു എന്ന് വീരവാദം മുഴക്കുന്ന ഒരു മാധ്യമവും ഈ കുപ്രചാരണങ്ങളുടെ സത്യാവസ്ഥ കണ്ട് പിടിക്കാൻ താത്പര്യം കാണിച്ചിട്ടില്ല. അല്ലെങ്കിൽ അതിനെ മനപൂർവ്വം മറച്ചു വച്ചു. ഇനി എന്താണ് ശരിയെന്ന് നോക്കാം തടവുകാർക്ക് ഇത്രയും പണം കിട്ടുന്നുണ്ടോ? സർക്കാർ ഖജവനാവിൽ നിന്നാണോ ഇത്? ഇതിന് ഉത്തരം ഇങ്ങനെയാണ് സർക്കാർ ഖജനാവിൽ നിന്നല്ല ജയിൽപുള്ളികൾക്ക് വേതനം നൽകുന്നത്.


നിരവധി പ്രവർത്തനങ്ങളാണ് ജയിലിൽ നടക്കുന്നത്. ചപ്പാത്തി,ബിരിയാണി,ചായ എന്നു തുടങ്ങി നിരവധിയായ ഭക്ഷണ സാധനങ്ങൾ ഇവിടെ നിന്നും നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്നു. ഇതിന് പുറമെ പച്ചക്കറിത്തോട്ടം മറ്റ് ജോലികൾ എന്നിങ്ങനെ ജയിലിന് അതിൻ്റെതായ വരുമാനമുണ്ട്. അലക്സാണ്ടർ ജേക്കബ് ജയിൽ മേധാവിയായിരുന്നപ്പോഴാണ് ജയിലിൽ ഇത്തരം പദ്ധതികൾ ആരംഭിച്ചത്. അന്ന് മൂന്ന് കോടിയായിരുന്ന വരുമാനം ഇന്ന് പതിനാറ് കോടിയാണ്. ഇതിൽ നിന്നും ഒരു പങ്കാണ് വേതന ഇനത്തിൽ ജയിൽ പുള്ളികൾക്ക് നൽകുന്നത്. ഇത്രയും പേർക്ക് നൽകാൻ ഈ തുക മതിയോ എന്ന ചേദ്യത്തിനും ഉത്തരം ഉണ്ട്. 10,400 ഓളം തടവുകാരാണ് കേരളത്തിൽ ഉള്ളത്. അതിൽ 3300 ഓളം പേർ കേസന്വേഷണത്തിന്റെ ഭാ​ഗമായി താത്കാലികമായി ജയിലിൽ കഴിയുന്നവരാണ്. പിന്നീടുള്ളത് സിമ്പിൾ ഇംപ്രിസൺമെൻ്റാണ് ഇവരൊന്നും ഈ വേതന വ്യവസ്ഥയിലുള്ളവരോ വേതനം ലഭിക്കേണ്ടുന്നവരോ അല്ല. ആകെ വരുന്ന 3800 ഓളം തടവുകാർക്കാണ് വേതനം ലഭിക്കുന്നത്. ഇതിന് ഈ തുക മതിയാകുന്നതാണ്.


മറ്റൊരു ചോദ്യം തടവുകാർക്ക് എന്തിനാണ് പണം എന്നുള്ളതാണ് സുപ്രീം കോടതി വിധി പ്രകാരം തടവുകാർക്ക് ലഭിക്കുന്ന വേതനത്തിൻ്റെ 30 ശതമാനം ആ വ്യക്തി കാരണം ഇരയാക്കപ്പെട്ടവർക്കുള്ളതാണ്. 50 ശതമാനം തടവു പുള്ളിയെ ആശ്രയിച്ച് കഴിയുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമുള്ളതും. ഇനി ആശ്രിതരില്ലെങ്കിൽ വിവധ കാരുണ്യ പ്രവർത്തനങ്ങൾക്കും ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കും ഉപയോ​ഗിക്കും. ബാക്കി വരുന്ന 20 ശതമാനം ജയിലിനകത്ത് ഇവരുടെ അവശ്യ ചെലവുകൾക്കും ഉപയോ​ഗിക്കും. (സോപ്പ്, പേസ്റ്റ്, തോർത്ത്,എണ്ണ മുതലായവ വാങ്ങാൻ). ഏഴ് വർഷത്തിന് ശേഷമാണ് ഇപ്പോൾ വർധനവ് ഉണ്ടായിരിക്കുന്നതെന്നും മറ്റൊരു കാര്യമാണ്. ഇതിൽ നിന്നും തടവ്കാർക്ക് ​ഗുണമുണ്ടാകുമെന്ന വ്യാഖ്യാനം പൂർണമായും തെറ്റാണ്. ദേശീയ മനുഷ്യാവകാശ കമ്മീഷനും സുപ്രീം കോടതിയുമുൾപ്പെട തടവുകാരുടെ വേതന പരിഷ്കരണം നടത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.


ഇതിനോടൊക്കെ കണ്ണടച്ച് ഇരുട്ടാക്കിക്കൊണ്ടാണ് ഇപ്പോൾ കോൺഗ്രസും മാധ്യമങ്ങളുമെല്ലാം കുപ്രചാരണം നടത്തുന്നത്. കഴിഞ്ഞ ദിവസം ഒരു ചാനലിൻെ അന്തിച്ചർച്ചയിൽ ഈ കള്ളങ്ങൾ വീണ്ടും പ്രചിരിപ്പിക്കാൻ ശ്രമിച്ച അവതാരകനും വലതുപക്ഷ ബുദ്ധിജീവികൾക്കും മുൻ ജയിൽ ഡിജിപി അലക്സാണ്ടർ ജേക്കബ് കൃത്യമായി മറുപടി കൊടുക്കുകയും ഈ കാര്യങ്ങളെല്ലാം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇത് ആദ്യമായല്ല മാധ്യമങ്ങളുടെ ഈ കുപ്രചാരണത്തെ ന്യൂസ് റൂമിൽ തന്നെ ഖണ്ഡിക്കുന്നത്. ശബരിമല സ്വർണമോഷണക്കേസിൽ തന്ത്രിയെ വെളുപ്പിക്കാൻ നോക്കിയ ശ്രമം പാളിപ്പോവുകയും അവതാരകൻ പ്രതിസന്ധിയിലാകുകയും ചെയ്തിരുന്നു.



Post a Comment

Whatsapp Button works on Mobile Device only