Monday, January 19, 2026

പതിനൊന്നുകാരിയെ പീഡിപ്പിച്ച നന്മണ്ട സ്വദേശി 63 കാരന് 15 വർഷം കഠിനതടവ്

 


പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ലൈംഗികമായി അതിക്രമിച്ച കേസിൽ വയോധികന് തടവ് ശിക്ഷ. ബാലുശ്ശേരി നന്മണ്ട സ്വദേശിയായ പുതിയോട്ടിൽ വീട്ടിൽ രവീന്ദ്രൻ (63) എന്നയാളെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്.


കോടതി വിധി പ്രകാരം പ്രതി 15 വർഷം കഠിനതടവും 35,000 രൂപ പിഴയും അനുഭവിക്കണം. 2017-ൽ നടന്ന സംഭവത്തിലാണ് കേസിന് തുടക്കമായത്. പ്രതി തന്ത്രപരമായി കുട്ടിയെ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചതായി കോടതിയിൽ തെളിഞ്ഞിരുന്നു.


സ്കൂളിൽ നടത്തിയ കൗൺസിലിംഗിനിടെയാണ് കുട്ടി പീഡനവിവരം തുറന്നു പറഞ്ഞത്. ഇതിനെ തുടർന്ന് രക്ഷിതാക്കൾ പൊലീസിനെ സമീപിക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ബാലുശ്ശേരി പൊലീസ് എടുത്ത കേസിന്റെ അന്വേഷണം ഇൻസ്പെക്ടർ എം. കെ. സുരേഷ് കുമാർ നിർവഹിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി. ജെതിൻ കോടതിയിൽ ഹാജരായി.

Post a Comment

Whatsapp Button works on Mobile Device only