രാഹുലിനെ ഒളിപ്പിച്ചിരിക്കുന്നത് പിണറായി ആണോ എന്നാണ് തങ്ങളുടെ സംശയമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ.
പിടികൂടാനാകുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് കേരള പൊലീസ് മീശവെച്ച് നടക്കുന്നത്. എവിടെയുണ്ടെങ്കിലും പോയി പിടിക്കട്ടെ.
അതിന് കഴിയുന്നില്ലെങ്കിൽ സർക്കാർ തുറന്നു പറയണം. അല്ലാതെ മറ്റുള്ളവരുടെ തലയിൽ കെട്ടിവെക്കരുതെന്നും മുരളീധരൻ പറഞ്ഞു.
റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുള്ള രാഷ്ട്രപതിയുടെ അത്താഴവിരുന്നിൽ ശശി തരൂർ പങ്കെടുത്തതിനെ കുറിച്ചുള്ള ചോദ്യത്തോട് തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ അതേകുറിച്ച് ചോദിക്കരുതെന്നും ഡിസംബർ 9 ന് ശേഷം ചിലത് പറയാനുണ്ടെന്നും കെ മുരളീധരൻ പ്രതികരിച്ചു.

Post a Comment