സഞ്ചാർ സാഥി ആപ്പ് വിവാദത്തിൽ വിശദീകരണവുമായി ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ രംഗത്ത്. ആപ്പ് ഇൻസ്റ്റാൾ ചെയ്യണമെന്ന് ഒരു നിർബന്ധവും ഇല്ലെന്നും ഫോണുകളിൽ നിന്ന് അവ ഡിലീറ്റ് ചെയ്യാൻ സാധിക്കുമെന്നും ആണ് സിന്ധ്യ വ്യക്തമാക്കിയത്.
അതേസമയം ആപ്പ് അടിച്ചേല്പിക്കുകയല്ലെന്നും അവ നിലനിർത്തണോ വേണ്ടയോ എന്നത് വ്യക്തികളുടെ തീരുമാനമായിരിക്കും എന്നും മന്ത്രി വ്യക്തമാക്കി.
എന്നാൽ വലിയ പ്രതിഷേധമാണ് മൊബൈൽ ഫോണുകളിൽ സഞ്ചാർ സാഥി ആപ്പ് നിർബന്ധമാക്കുന്നതിനെതിരെ ഉയർന്നുവന്നത്. പ്രതിപക്ഷ നേതാക്കളിൽ പലരും ഈ നീക്കത്തിനെതിരെ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെ ആണ് കേന്ദ്രം വിശദീകരണവുമായി രംഗത്ത് എത്തിയത്.

Post a Comment