വാകയാട് : പൂർവ്വ സൈനിക കൂട്ടായ്മ വാകയാടിന്റെ ഈ മാസത്തെ കമ്മിറ്റി വളരെ കൗതുകകരമായ ഒരു കാര്യം നടപ്പാക്കി. എന്തെന്നാൽ പൂർവ്വ സൈനികർ എല്ലാവരും തന്നെ യോഗത്തിൽ മുഴുവൻ സമയവും ഹിന്ദി ഭാഷ സംസാരിച്ച് പട്ടാള സർവ്വീസിലെ ഓർമ്മകളെ അനുസ്മരിപ്പിച്ചു. യോഗത്തിൽ കൂട്ടായ്മ പ്രസിഡന്റ് മജീദ് നാരകശ്ശേരി അധ്യക്ഷനായിരുന്നു. കവിയും, ഗാനരചയിതാവുമായ ദിനീഷ് വാകയാട്, നൗഷാദ്, സുരേഷ് ബാബു നാരകശ്ശേരി എന്നിവർ സംസാരിച്ചു. ഇനി വരുന്ന മാസങ്ങളിലെ യോഗങ്ങളിലും ഒരു നിശ്ചിത സമയം ഹിന്ദി ഭാഷ സംസാരിക്കുന്നതിന് മാത്രമായി നീക്കി വയ്ക്കുമെന്ന് കൂട്ടായ്മയുടെ സെക്രട്ടറി ദിനീഷ് വാകയാട് അറിയിച്ചു. നാട്ടിൽ ആദ്യമായാണ് ഹിന്ദി ഭാഷയിൽ ഒരു യോഗം നടക്കുന്നത് എന്ന കാര്യം യോഗം വിലയിരുത്തി.

Post a Comment