Saturday, November 22, 2025

മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരൻ കുളിമുറിയില്‍ വഴുതി വീണു; കാലിന് പരിക്ക്



ആലപ്പുഴ : മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരൻ കുളിമുറിയില്‍ വഴുതി വീണതായി റിപ്പോർട്ട്.

വീഴ്ചയെ തുടർന്ന്, കാലിന്‍റെ അസ്ഥിക്ക് ഒടിവുണ്ട്. വിദഗ്ധ ചികിത്സയ്ക്കായി ജി സുധാകരനെ പരുമല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് ലഭ്യമാകുന്ന വിവരം.

ഓപ്പറേഷനും തുടർചികിത്സയും ഉള്ളതിനാൽ രണ്ട് മാസം പൂർണവിശ്രമത്തിന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്.

Post a Comment

Whatsapp Button works on Mobile Device only