കാഴ്ചയിലും ഭാവത്തിലും അടിപൊളി മാറ്റങ്ങൾക്കൊരുങ്ങി ആധാർ കാർഡ്. പേര്, വിലാസം, പന്ത്രണ്ടക്ക ആധാർ നമ്പർ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ ഒഴിവാക്കി ഉടമയുടെ ഫോട്ടോയും ക്യു ആർ കോഡ് മാത്രം പ്രദർശിപ്പിക്കുന്ന രീതിയിൽ ആധാർ കാർഡുകൾ പ്രത്യേകമായി രൂപകല്പന ചെയ്യാൻ ഒരുങ്ങുകയാണ് യു ഐ ഡി എ ഐ. ഹോട്ടലുകളിൽ മറ്റു പരിപാടി സംഘാടകർ മറ്റ് സ്ഥാപനങ്ങൾ എന്നിവരുടെ ഡാറ്റ ദുരുപയോഗം തടയുന്നതിനും നിയമവിരുദ്ധമായ ഔഫ് ലൈൻ സ്ഥിരീകരണ രീതികൾ തടയുന്നതിനും വേണ്ടിയാണ് നീക്കം.
ഈ വർഷം ഡിസംബറോടെ പുതിയ നിയമങ്ങൾ അവതരിപ്പിക്കാൻ ആണ് അതോറിറ്റിയുടെ നീക്കം എന്നാണ് യുഐഡിഎഐ സി ഭുവനേഷ് കുമാർ അറിയിച്ചത്. ആധാർ ഡിജിറ്റലൈസ് ചെയ്തില്ലെങ്കിൽ ആളുകൾ അത് ദുരുപയോഗം ചെയ്യാനുള്ള സാധ്യത മുൻനിർത്തിയാണ് ഈ നീക്കം. പല സംഘടനകളും നിയമവിരുദ്ധമായി ആധാർ കാർഡുകളുടെ ഫോട്ടോകോപ്പികൾ ശേഖരിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നു. ഇതിലൂടെ ജനങ്ങൾ വഞ്ചിക്കപ്പെടുന്നത് തടയുന്നതിന് വേണ്ടിയാണ് ഈ നീക്കം.
അപ്ഡേറ്റ് ചെയ്ത ഈ ആപ്പ്, മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയുമായി ജോടിയാക്കിയ QR കോഡ് അധിഷ്ഠിത പരിശോധന പ്രാപ്തമാക്കും. ഇത് ഉപയോക്താക്കൾക്ക് സ്വകാര്യത നിലനിർത്തിക്കൊണ്ട് വിവരങ്ങൾ തിരഞ്ഞെടുത്ത് പങ്കിടാനുള്ള സൗകര്യങ്ങൾ നൽകുന്നു. വിമാനത്താവളങ്ങളിൽ ഉപയോഗിക്കുന്ന DigiYatra സിസ്റ്റത്തിന് സമാനമായി പ്രവർത്തിക്കുന്ന ഇവന്റ് എൻട്രികൾ, ഹോട്ടൽ ചെക്ക്-ഇന്നുകൾ, വാങ്ങലുകൾക്കുള്ള പ്രായ പരിശോധന, റെസിഡൻഷ്യൽ കോംപ്ലക്സുകളിലേക്കുള്ള പ്രവേശനം എന്നിവയുൾപ്പെടെ വിവിധ ഉപയോഗ കേസുകളെ പ്ലാറ്റ്ഫോം പിന്തുണയ്ക്കും.
പുതിയ കാർഡിൽ ഒരു വ്യക്തിയുടെ എല്ലാ വിവരങ്ങളും ക്യു ആർ കോഡിനുള്ളിൽ സുരക്ഷിതമായിരിക്കും. ശരിയായ പ്രമാണികരണ മാർഗങ്ങളുടെ മാത്രമേ മറ്റൊരാൾക്ക് നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുവാൻ സാധിക്കൂ.ഈ നിയമംമാറ്റം 2025 ഡിസംബർ ഒന്നിന് ആധാർ അതോറിറ്റി പരിഗണിക്കും എന്നാണ് സൂചന. ഈ പരിവർത്തനത്തെ പിന്തുണയ്ക്കുന്നതിനായി, നിലവിലുള്ള mAadhaar ആപ്ലിക്കേഷന് പകരമായി UIDAI ഒരു പുതിയ ആധാർ ആപ്പ് പുറത്തിറക്കുന്നു.

Post a Comment