18 വയസ് പൂർത്തിയാകാത്ത ആറ് പേരെ വോട്ടർ പട്ടികയിൽ ചേർത്തതായി പരാതി. കട്ടിപ്പാറയിലാണ് ആറ് പേരുടെ വോട്ട് ചേർത്തത്. 2007 ജനുവരി 1 ന് ശേഷം ജനിച്ചവർക്ക് വോട്ട് ചേർത്തത് രേഖകളിൽ കൃത്രിമം കാണിച്ചിട്ടാണ് എന്ന് പരാതിയിൽ പറയുന്നു.
യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് ഉദ്യാഗസ്ഥരെ കൂട്ടുപിടിച്ചാണ് വോട്ട് ചേർത്തതെന്ന് എൽഡിഎഫ് ആരോപിച്ചു. കൃത്രിമത്വം കണ്ടെത്തിയതിന് പിന്നാലെ എൽഡിഎഫ് തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫിസർക്കും ജില്ലാ കളക്ടർക്കും പരാതി നൽകി.

Post a Comment