Friday, August 21, 2026

ഇന്ത്യൻ റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്‌സൺ സ് യൂണിയൻ (ഐആർഎംയു) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു


കൊയിലാണ്ടി : ഇന്ത്യൻ റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്‌സൺ സ് യൂണിയൻ (ഐആർഎംയു) കോഴിക്കോട്  ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. കൊയിലാണ്ടി ചേലിയ വാട്ടർ റിസോർട്ടിൽ നടന്ന ഓണാഘോഷ പരിപാടി മുതിർന്ന മാധ്യമപ്രവർത്തകൻ ബാലകൃഷ്ണൻ വിഷ്ണോത്ത് (മാതൃഭൂമി) ഉദ്ഘാടനം ചെയ്തു ഐആർഎംയു ജില്ലാ വൈസ് പ്രസിഡണ്ട് ദേവരാജ് കന്നാട്ടി അധ്യക്ഷത വഹിച്ചു.  പ്രസിഡണ്ട് കുഞ്ഞബ്ദുള്ള വാളൂർ മുഖ്യപ്രഭാഷണം നടത്തി.രവി എടത്തിൽ ഓണസന്ദേശം നൽകി.  രഘുനാഥ് പുറ്റാട്, സുധീർ പ്രകാശ്, ജംഷീദ് മേലത്ത്,  ധ്രുവൻ നായർ, അജിത്ത് ബാലുശ്ശേരി,  ബഷീർ അത്തോളി , റഈസ് മലയിൽ, ഉസ്മാൻ എരോത്ത്,വിജിത്ത്'.സി ' കിഷോർ, വിനോദ് മുണ്ടോത്ത്, ജുനൈദ്, ലൈല സലാം ,തുടങ്ങിയവർ സംസാരിച്ചു.ഓണാഘോഷത്തിന്റെ ഭാഗമായി അംഗങ്ങൾ ചേർന്ന് പൂക്കളം ഒരുക്കി തുടർന്ന് വിവിധ ഓണക്കളികളും ഓണ സദ്യയും,ഓണ സമ്മാനവും ഒരുക്കി. ജില്ലാ ജോ: സെക്രട്ടറി എ.പി സതീഷ് സ്വാഗതം പറഞ്ഞ ചടങ്ങിന് ട്രഷറർ കെടികെ റഷീദ് നന്ദിയും പറഞ്ഞു.

Post a Comment

Whatsapp Button works on Mobile Device only